Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Sanju Samson: സഞ്ജുവിനെ ടി20 ലോകകപ്പില്‍ പുറത്തിരുത്തി, ഏറ്റവും പ്രയാസപ്പെടുത്തിയ തീരുമാനം; അന്ന് സംഭവിച്ചത് വെളിപ്പെടുത്തി സൂര്യകുമാര്‍

Sanju Samson: സഞ്ജുവിനെ ടി20 ലോകകപ്പില്‍ പുറത്തിരുത്തി, ഏറ്റവും പ്രയാസപ്പെടുത്തിയ തീരുമാനം; അന്ന് സംഭവിച്ചത് വെളിപ്പെടുത്തി സൂര്യകുമാര്‍

Samayam Malayalam 1 month ago

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സഞ്ജു സാംസണ്‍. കേരളത്തില്‍ നിന്നുള്ള മറ്റൊരു താരത്തിനും നേടാനാവാത്ത തരത്തിലുള്ള ആരാധക പിന്തുണയും നേട്ടങ്ങളും ഇന്ന് സഞ്ജുവിനുണ്ട്.

ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോയാണ് സഞ്ജു സാംസണ്‍. 2026ലെ ടി20 ലോകകപ്പ് ഇന്ത്യ അലമാരയിലെത്തിച്ചതിന് പിന്നില്‍ സഞ്ജുവിന്റെ മികവാണ് എടുത്തു പറയേണ്ടത്.

എന്നാല്‍ സഞ്ജു സാംസണ്‍ ടി20 ലോകകപ്പ് കളിക്കുന്നതിന് മുമ്പ് വലിയ നിരാശയിലൂടെയാണ് കടന്ന് പോയത്. മോശം ഫോം സഞ്ജുവിനെ വേട്ടയാടിയിരുന്നു. ഈ സമയത്ത് ഇഷാൻ കിഷൻ തകർപ്പൻ പ്രകടനത്തിലൂടെ ഉയർന്ന് വരികയും ചെയ്തു. ഈ സമയത്ത് ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാർ യാദവിന് കൃത്യമായ തീരുമാനം എടുക്കാൻ വളരെ പ്രയാസമുണ്ടായി.

ഇപ്പോഴിതാ അന്ന് ലോകകപ്പിനിടെ സഞ്ജു സാംസണ്‍ പറഞ്ഞ കാര്യം ആരാധകരോട് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. 'ന്യൂസീലൻഡ് ടി20 പരമ്പരയില്‍ സഞ്ജുവിന് അധികം റണ്‍സ് നേടാനായില്ല. എന്നാല്‍ ഇഷാൻ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് നടത്തിയത്.

സഞ്ജുവിന് അവിടെ അല്‍പ്പം പിന്നോക്കം നില്‍ക്കേണ്ടി വന്നു. ഒരു ദിവസം ഇക്കാര്യം ഞങ്ങള്‍ ബസില്‍ വെച്ച്‌ സംസാരിക്കുകയുണ്ടായി. കാര്യങ്ങള്‍ അല്‍പ്പം പ്രയാസമാണെന്ന് ഞാൻ സഞ്ജുവിനോട് പറഞ്ഞു. അപ്പോള്‍ ചേട്ടൻ പറഞ്ഞത് നിങ്ങള്‍ക്ക് ലോകകപ്പ് ജയിക്കാൻ ഉചിതമെന്ന് തോന്നുന്ന തീരുമാനം എന്താണോ അതെടുക്കണമെന്നാണ്. എന്നെ എപ്പോള്‍ ആവശ്യമെന്ന് തോന്നുന്നുവോ ആ സമയത്ത് ഞാൻ ഇവിടെ ഉണ്ടാകുമെന്നും ചേട്ടൻ പറഞ്ഞു.

ഞാൻ മികച്ച തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. ലോകകപ്പ് കളിക്കുമെന്നുറപ്പുണ്ട്. അവന്റെ വാക്കുകള്‍ എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. അവൻ ഒരിക്കലും സ്വാർത്ഥനായി ചിന്തിച്ചില്ല. ലോകകപ്പ് ജയിക്കാനായി തീരുമാനമെടുക്കാനാണ് പറഞ്ഞത്. പിന്നീട് അവന് അവസരം ലഭിച്ചപ്പോള്‍ ഇന്ത്യക്ക് ടി20 ലോകകപ്പ് നേടിക്കൊടുക്കുന്ന പ്രകടനം നടത്തി. അവനോടുള്ള ബഹുമാനം ഇതോടെ വളരെയധികം ഉയർന്നു.' സൂര്യകുമാർ പറഞ്ഞു.

സഞ്ജു സാംസണ്‍ ആദ്യ മത്സരങ്ങളില്‍ നിന്ന് പുറത്തായെങ്കിലും പിന്നീട് തിരികെ വിളിക്കാൻ ടീം നിർബന്ധിതരായി. മൂന്ന് തുടർ അർധ സെഞ്ചുറികളോടെ സഞ്ജു നടത്തിയ പോരാട്ടമാണ് ടി20 ലോകകപ്പ് കിരീടം നിലനിർത്താൻ ഇന്ത്യയെ സഹായിച്ചതെന്ന് നിസംശയം പറയാം. ലോകകപ്പില്‍ താൻ എടുത്ത ഏറ്റവും പ്രയാസമുള്ള തീരുമാനവും സഞ്ജുവിനെ മാറ്റി നിർത്തിയതാണെന്ന് സൂര്യകുമാർ തുറന്ന് പറഞ്ഞു.

Asian Games 2026: ഏഷ്യൻ ഗെയിംസിന് ഇന്ത്യ അയക്കുക ബി ടീമിനെ, പ്രശ്നം അടിസ്ഥാന സൗകര്യക്കുറവ്; നിർണ്ണായ നീക്കത്തിന് ബിസിസിഐ

'ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ഏറ്റവും പ്രയാസമുള്ള തീരുമാനമായിരുന്നു അത്. സഞ്ജു സാംസണ്‍ മികച്ചൊരു താരമാണെന്നും മികച്ചൊരു മനുഷ്യനാണെന്നും അവന് നല്ലത് സംഭവിക്കുമെന്നും ഞാൻ എപ്പോഴും വിശ്വസിക്കുന്നു. ഞങ്ങള്‍ ശ്രീലങ്കയിലെത്തുമ്പോള്‍ സഞ്ജു മോശം ഫോമിലായിരുന്നു ഉണ്ടായിരുന്നത്.

അവൻ എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞത് ചേട്ടാ ഞാനും പരിശീലകരും നിങ്ങളെ വിശ്വസിക്കുന്നു. ബംഗ്ലാദേശിനെതിരേയും സൗത്താഫ്രിക്കയ്ക്കെതിരേയും എല്ലാ മത്സരവും നിങ്ങള്‍ കളിക്കും. നിങ്ങള്‍ക്ക് ഈ ഏഴ് മത്സരത്തിലും തിളങ്ങാനായില്ലെങ്കിലും എട്ടാം മത്സരത്തില്‍ ഞാൻ നിങ്ങളെ പിന്തുണക്കും.

ഇതില്‍ കൂടുതലായി ഞാൻ ചേട്ടനോട് എന്താണ് പറയേണ്ടത്. ബംഗ്ലാദേശിനെതിരേ അവൻ സെഞ്ചുറി നേടി. സൗത്താഫ്രിക്കയിലെ പ്രയാസമുള്ള സാഹചര്യത്തില്‍ 216 റണ്‍സാണ് അവൻ നേടിയത്. ഇതിന് ശേഷം സഞ്ജുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല' സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.

2026ലെ ടി20 ലോകകപ്പ് സഞ്ജുവിന്റെ കരിയർ മാറ്റിയ ലോകകപ്പായിത്തന്നെ വിലയിരുത്താം. അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സോടെ ടി20 ലോകകപ്പിലെ ഇന്ത്യക്കാരന്റെ ഉയർന്ന സ്കോർ എന്ന റെക്കോഡില്‍ വിരാട് കോഹ്ലിയെയടക്കം മറികടക്കാൻ സഞ്ജുവിനായി എന്നതാണ് എടുത്തു പറയേണ്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam