Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സെവാഗിന്റെ കരിയര്‍ മാറ്റിയത് ഞാൻ, അന്ന് ഡ്രസിങ് റൂമില്‍ വെച്ച്‌ മറ്റാരോടും പറയാത്തത് അവനോട് പറഞ്ഞു; ഗാംഗുലിയുടെ വെളിപ്പെടുത്തല്‍

സെവാഗിന്റെ കരിയര്‍ മാറ്റിയത് ഞാൻ, അന്ന് ഡ്രസിങ് റൂമില്‍ വെച്ച്‌ മറ്റാരോടും പറയാത്തത് അവനോട് പറഞ്ഞു; ഗാംഗുലിയുടെ വെളിപ്പെടുത്തല്‍

Samayam Malayalam 2 weeks ago

ന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകനാണ് സൗരവ് ഗാംഗുലി. തല്ലാൻ പറഞ്ഞാല്‍ കൊന്നിട്ട് വരുന്ന ധെെര്യശാലികളുടെ നിരയായി ഇന്ത്യയെ മാറ്റിയത് ഗാംഗുലിയാണ്.

പ്രത്യേകിച്ച്‌ വിദേശ സാഹചര്യത്തില്‍ ഗാംഗുലി പകരംവെക്കാനില്ലാത്ത ക്യാപ്റ്റനായിരുന്നു. ആക്രമണോത്സകത എന്താണെന്ന് ക്രിക്കറ്റ് ലോകത്തെ പഠിപ്പിച്ച നായകനാണ് ഗാംഗുലി. ഇന്ത്യയുടെ പല ഇതിഹാസ താരങ്ങളേയും ഒരുമിച്ച്‌ നയിച്ച്‌ മികവിലേക്കെത്തിക്കാൻ ഗാംഗുലിക്കായിട്ടുണ്ട്.

പല ക്രിക്കറ്റ് താരങ്ങളുടേയും തലവര മാറ്റിയ നായകനാണ് ഗാംഗുലി. ഒരിക്കല്‍ വീരേന്ദർ സെവാഗിന്റെ കരിയറിലും വലിയ വഴിത്തിരിവ് കൊണ്ടുവരാൻ ഗാംഗുലിക്ക് സാധിച്ചിട്ടുണ്ട്. സൗരവ് ഗാംഗുലിയുടെ ഉപദേശമാണ് സെവാഗിന്റെ കരിയറില്‍ നിർണ്ണായകമായി മാറിയത്. ഇക്കാര്യം ഗാംഗുലി തന്നെയാണ് അഭിമുഖത്തിലൂടെ ആരാധകരുമായി പങ്കുവെച്ചത്. അധികമാർക്കും ഈ സംഭവം അറിയില്ലെന്നും ഗാംഗുലി പറഞ്ഞു.

സെവാഗിന്റെ കരിയറിന്റെ തുടക്ക സമയത്ത് കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല. ആദ്യ മത്സരങ്ങളില്‍ ഫ്ളോപ്പായതോടെ അവനെ തഴയാൻ സെലക്ടർമാർ തീരുമാനിച്ചിരുന്നു. അവനും അക്കാര്യം മനസിലായി. സെവാഗ് ഇതിന് പിന്നാലെ ഡ്രസിങ് റൂമിലേക്ക് എന്നെ കാണാനായി വന്നു. സാധാരണയായി ഒരു യുവതാരം നമ്മളോട് സംസാരിക്കാൻ വരുമ്പോള്‍ സ്വാഭാവികമായും അവനെ ആശ്വസിപ്പിക്കാനാവും ശ്രമിക്കുക.

എന്നാല്‍ ഞാൻ അന്ന് അവനോട് സത്യസന്ധമായി സംസാരിച്ചു. നീ പേസ് ബൗളർമാരെ നേരിടാൻ ഭയപ്പെടുന്നുണ്ട് ഇത് ശരിയാക്കുകയാണ് വേണ്ടത് എന്ന് സെവാഗിനോട് തുറന്ന് പറഞ്ഞു. അത് അവന് മനസിലായി. അവൻ കൂടുതല്‍ ഒന്നും പറയാതെ മുറിയില്‍ നിന്ന് പോയി. പിന്നീടുള്ള തിരിച്ചുവരവ് എല്ലാവർക്കും അറിയാവുന്നതാണ് എന്നാണ് ഗാംഗുലി പറഞ്ഞത്.

അന്ന് പേസിനെ നേരിടാൻ‍ പ്രയാസപ്പെട്ട സെവാഗ് പിന്നീട് പേസർമാരുടെ ഉറക്കം കെടുത്തിയ ബാറ്റ്സ്മാനായി മാറി. ഷുഹെെബ് അക്തറും ബ്രെെറ്റ് ലീയും ഗ്ലെൻ മഗ്രാത്തും ഉള്‍പ്പെടെ ഏത് പേസറേയും ഭയമില്ലാത്ത ബാറ്റിങ് ലോകത്തെ വിനാശകാരിയായി സെവാഗിന് മാറാൻ സാധിച്ചു. ഇന്നും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരെ പരിഗണിച്ചാല്‍ സെവാഗ് മുൻ നിരയിലുണ്ടാവും.

എല്ലാ ഫോർമാറ്റും തന്റെ തനത് വെടിക്കെട്ട് ശെെലികൊണ്ട് കളിച്ച്‌ മികച്ച നേട്ടം ഉണ്ടാക്കാൻ സെവാഗിനായി എന്നതാണ് എടുത്തു പറയേണ്ടത്. ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറിയാണ് സെവാഗിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയും സെവാഗ് നേടിയിട്ടുണ്ട്.

Sanju Samson: ഞാൻ തന്നെ എപ്പോഴും കളിക്കണമെന്ന് വാശിയില്ല, ടീമാണ് പ്രധാനം; അനാവശ്യ വിവാദങ്ങളോട് താല്‍പര്യമില്ല, തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍

പലപ്പോഴും സെവാഗ് നിയന്ത്രണത്തില്‍ നില്‍ക്കാത്ത താരമായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. മറ്റ് പല താരങ്ങളോടും ക്യാപ്റ്റനെന്ന നിലയില്‍ ഞാൻ പറയുമ്പോള്‍ അവർ കേള്‍ക്കാറുണ്ട്. എന്നാല്‍ സെവാഗിനോട് മാത്രം പറഞ്ഞിട്ട് കാര്യമില്ല. അവൻ അവന്റെ ശെെലിയില്‍ത്തന്നെ മുന്നോട്ട് പോകും. അവനോട് സൂക്ഷിച്ച്‌ കളിക്കാനും സിംഗിളെടുക്കാനും പറഞ്ഞാല്‍ ആ ഓവറില്‍ മൂന്ന് ഫോറെങ്കിലും നേടി അവസാന പന്തില്‍ സിംഗിള്‍ നേടും.

ഇതാണ് സെവാഗിന്റെ ശെെലിയെന്നും എന്നാല്‍ ഫോമിലേക്കെത്തിയാല്‍ സെവാഗിനെപ്പോലൊരു മാച്ച്‌ വിന്നറായ താരമില്ലെന്നുമാണ് ഗാംഗുലി പറയുന്നത്. അന്ന് ഗാംഗുലിയുടെ ഉപദേശത്തില്‍ കരിയർ മാറി മറിഞ്ഞ സെവാഗ് ഇന്ന് ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ചവരിലൊരാളാണെന്ന് പറയാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam