Dailyhunt
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; അബുദാബിയില്‍ 375 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; അബുദാബിയില്‍ 375 പേരെ പോലീസ് അറസ്റ്റ് ചെയ്തു

Samayam Malayalam 3 weeks ago

ബുദാബി: ഇറാൻ - യുഎസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കരുതെന്ന് നേരത്തെ തന്നെ ഭരണകൂടം മുന്നറിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.

എന്നാല്‍ ഈ മുന്നറിപ്പ് അവഗണിച്ച്‌ സോഷ്യല്‍ മീഡിയ വഴി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ചിത്രീകരിച്ചതിനും പ്രചരിപ്പിച്ചതിനും 375 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.

യുഎഇ ഭരണകൂടത്തിന്റെ മുന്നറിപ്പുകള്‍ ചില വ്യക്തികള്‍ അവഗണിച്ച്‌ സോഷ്യല്‍ മീഡിയ വഴി വ്യാജ വാർത്തകള്‍ ചിലർ പ്രചരിപ്പിച്ചു എന്ന് അതോറിറ്റി അധികാരികള്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത വ്യക്തികളെ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.


ജങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നതും പൊതു ജങ്ങളെ പേടിപ്പിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണ്. അത്തരം നടപടികള്‍ രാജ്യത്ത് അനുവദിക്കില്ലെന്നും പോലീസ് ഓർമിപ്പിച്ചു. രാജ്യത്തേക്ക് വരുന്ന പ്രവാസികള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും വിവരങ്ങള്‍ കണ്ടാല്‍ കണ്ണടച്ച്‌ വിശ്വസിക്കരുത്, അത് ഷെയർ ചെയ്യരുതെന്ന് പോലീസ് പറഞ്ഞു. വിവരങ്ങള്‍ സുഹൃത്തുക്കളിലേക്ക് എത്തിക്കുന്നതിന് മുൻപ് അംഗീകൃത ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും, കിംവദന്തികളില്‍ വീഴരുതെന്നും പോലീസ് നിർദ്ദേശം നല്‍കി. സ്ഥിരീകരിക്കാത്ത വാർത്തകള്‍ പങ്കിടാതിരിക്കാനും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അബുദാബി പോലീസ് ഇത്തരം ലംഘനങ്ങള്‍ കണ്ടുപിടിക്കാനായി സോഷ്യല്‍ മീഡിയ പതിവായി നിരീക്ഷിക്കുന്നുണ്ട്. സംഘർഷം ആരംഭിച്ചത് മുതല്‍ തെറ്റായ വിവരങ്ങള്‍ പങ്കിട്ടതിനും പ്രചരിപ്പിച്ചതിനും നൂറുകണക്കിന് വ്യക്തികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

സമാനമായ രീതിയില്‍ കുവൈറ്റ് ഭരണകൂടവും രാജ്യത്തെ പ്രവാസികള്‍ക്കും ജനങ്ങള്‍ക്കും കഴിഞ്ഞ ദിവസം മുന്നറിപ്പ് നല്‍കിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ടുള്ള വീഡിയോകളോ ചിത്രങ്ങളോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കരുതെന്നും. രാജ്യത്തെ ജനങ്ങളെ തമ്മില്‍ തെറ്റിക്കുന്ന തരത്തിലുള്ള വ്യാജ മത പ്രചാരങ്ങളോ സംഘർഷവുമായി ബന്ധപ്പെട്ടുള്ള വ്യജ വാർത്തകളോ പാരത്തെരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം വാർത്തകള്‍ രാജ്യത്തെ ജനങ്ങളുടെ സമാധാനം തകർക്കുമെന്നും അവർ പറഞ്ഞു.

സുരക്ഷിത മേഖലകള്‍, പൊട്ടി തകർന്ന് വീഴുന്ന ഡ്രോണുകളുടെ ചിത്രം, മിസെയില്‍ രാജ്യത്തേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ ഒന്നും തന്നെ ചിത്രീകരിക്കരുതെന്നും അത് മറ്റ് ആളുകളിലേക്ക് എത്തിക്കരുതെന്നും മുന്നറിയിപ്പില്‍ ഉണ്ട്. കുവെയിറ്റ് ഭരണകൂടം രാജ്യത്തെ ജനങ്ങളുടെയും പ്രവാസികളുടെയും ഫോണുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പരിശോധിച്ച്‌ വരുന്നുണ്ടെന്നും അധികാരികള്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെ കാണണം. അതാത് രാജ്യങ്ങളും മാത്രാലയവും നല്‍കുന്ന നിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam