Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവനന്തപുരം നഗരത്തിലെ പാര്‍ക്കിങ് / നോ പാര്‍ക്കിങ് ഏരിയകള്‍ നിശ്ചയിച്ച്‌ ട്രാഫിക് പോലീസ്; പിഴ വീഴാതിരിക്കാൻ ഇവ അറിഞ്ഞിരിക്കാം

തിരുവനന്തപുരം നഗരത്തിലെ പാര്‍ക്കിങ് / നോ പാര്‍ക്കിങ് ഏരിയകള്‍ നിശ്ചയിച്ച്‌ ട്രാഫിക് പോലീസ്; പിഴ വീഴാതിരിക്കാൻ ഇവ അറിഞ്ഞിരിക്കാം

തിരുവനന്തപുരം: നഗരത്തിലെ പാർക്കിങ് ഏരിയകളും നോ പാർക്കിങ് ഏരിയകളും കൃത്യമായി വകതിരിച്ച്‌ ട്രാഫിക് പോലീസിന്റെ ഗൈഡ് പുറത്തിറങ്ങി.

ഏതെല്ലാം ഭാഗങ്ങളില്‍, ഏതെല്ലാം വശങ്ങളില്‍ പാർക്ക് ചെയ്യാമെന്നും, എവിടെയെല്ലാം പാർക്ക് ചെയ്യരുതെന്നും കൃത്യമായി ഈ ഗൈഡില്‍ വിവരിച്ചിട്ടുണ്ട്. എവിടെയെല്ലാമാണ് പേ ആൻഡ് പാർക്കിങ് സൗകര്യമുള്ളതെന്നും ഗൈഡ് വിവരിക്കുന്നു.

എല്‍എംഎസ് ജങ്ഷൻ - അട്ടക്കുളങ്ങര - മണക്കാട് റോഡ്


  • സെക്രട്ടേറിയേറ്റ് സൗത്ത്ഗേറ്റ് മുതല്‍ പുളിമുട് വരെ റോഡിന്റെ വലതുവശം പാർക്കിങ് ഏരിയയാണ്. ഇത് നിലവില്‍ പേ & പാർക്കിങ് ഏരിയയാണ്.
  • പുളിമുട് മുതല്‍ ക്യൂആർഎസ് വരെ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് ഏരിയയായി അനുവദിച്ചിട്ടുണ്ട്. ഇതും നിലവില്‍ പേ & പാർക്കിംഗ് ഏരിയ ആണ്.
  • ക്യു. ആർ.എസ് മുതല്‍ ആയുർവേദ കോളേജിന്റെ രണ്ടാം ഗേറ്റ് വരെ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് ഏരിയ ആയി അനുവദിച്ചിട്ടുണ്ട്.
  • ഇവിടെയും ഇപ്പോള്‍ പേ & പാർക്കിങ് ഏരിയ ആയി പ്രവർത്തിക്കുന്നുണ്ട്.
  • ആയുർവേദ കോളേജ് മുതല്‍ ഓവർബ്രിഡ്ജ് വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ ആണ് എന്നത് ശ്രദ്ധിക്കണം.
  • ഓവർബ്രിഡ്ജ് മുതല്‍ പഴവങ്ങാടി വരെ റോഡിന്റെ ഇടതുവശവും, ഫ്ളൈഓവർ മുതല്‍ പഴവങ്ങാടി വരെയുള്ള റോഡിന്റെ വലതു വശവും പാർക്കിങ് ഏരിയ ആണ്. ഇവിടെയും നിലവില്‍ പേ & പാർക്കിംഗ് ഏരിയ ആയി പ്രവർത്തിക്കുന്നുണ്ട്.
  • പഴവങ്ങാടി മുതല്‍ അട്ടക്കുളങ്ങര വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ ആണ്.

ശ്രീകുമാർ തിയേറ്റർ റോഡ് (വാൻറോസ് - ആർ എം എസ്)


  • വാൻ റോസ് ജംഗ്ഷൻ മുതല്‍ ഊററുകുഴി ജംഗ്ഷൻ വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ ആണ്.
  • ഹൗസിംഗ് ബോർഡ് ജംഗ്ഷൻ മുതല്‍ ടാലന്റ് അക്കാഡമി വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ ആണ്.
  • ടാലൻ്റ് അക്കാഡമി മുതല്‍ ആർ എം എസ് ജംഗ്ഷൻ വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയയാണ്.

തമ്പാനൂർ -മോഡല്‍ സ്‌കൂള്‍ റോഡ്


  • തമ്പാനൂർ മുതല്‍ അരിസ്റ്റോ ജംഗ്ഷൻ വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ ആണ്.

അട്ടക്കുളങ്ങര - കിളിപ്പാലം - കരമന - നേമം


  • അട്ടക്കുളങ്ങര പളളി മുതല്‍ കാമാക്ഷിദേവി ക്ഷേത്രം വരെ റോഡിന്റെ വലതുവശം പാർക്കിങ് ഏരിയയാണ്.
  • കാമാക്ഷി ദേവി ക്ഷേത്രം മുതല്‍ കിളളിപ്പാലം വരെ റോഡിന്റെ ഇടതുവശം നിലവില്‍ പേ ആൻഡ് പാര്‍ക്കിങ് ഏരിയയായി പ്രവര്‍ത്തിക്കുന്നു.
  • കിളളിപ്പാലം മുതല്‍ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പ് വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയയാണ്.
  • ഇന്ത്യൻ ഓയില്‍ പമ്പ് മുതല്‍ ആിയിറക്കം വരെ റോഡിന്റെ വലതുവശം പാർക്കിങ് ഏരിയ ആണ്. (ടാക്‌സ് ടവർ മുതല്‍ പെട്രോള്‍ പമ്പ് വരെയുളള റോഡിൻ്റെ ഇടതുവശവും, എല്‍ ഐ സി ഓഫീസ്‌ മുതല്‍ മാരുതി ഓഫീസ് വരെയുളള റോഡിൻ്റെ വലതുവശവും (പേ & പാർക്കിങ് ഏരിയ).
  • കാമാക്ഷി ദേവി ക്ഷേത്രം മുതല്‍ കിളളിപ്പാലം വരെ റോഡിന്റെ ‌ഇടതുവശം പാർക്കിങ് ഏരിയയാണ്.നിലവില്‍ ഇവിടെ പേ ആൻഡ് പാര്ക്കിങ് അനുവദിക്കുന്നുണ്ട്.
  • കരമന (ബസ് ബേ കഴിഞ്ഞ്) റോഡിന്റെ വലതുവശം പാർക്കിങ് ഏരിയയാണ്.
  • കല്‍പാളയം വരെയുള്ള ഭാഗം. വനിതാ പോളിടെക്ന‌ിക് മുതല്‍ കൈമനം ജംഗ്ഷൻ വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയയാണ്.
  • കെ എസ് ആർ ടിസി സെൻട്രല്‍ വർക്‌സ് മുതല്‍ ദേവി ഹോട്ടല്‍ വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ ആണ്.
  • ദേവി ഹോട്ടല്‍ മുതല്‍ പാപ്പനംകോട് സിഗ്നല്‍ വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ ആണ്.
  • പാപ്പനംകോട് സിഗ്നല്‍ മുതല്‍ നേമം സൈഡ് വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ.

ചാല മാർക്കററ് (ഗാന്ധി പാർക്ക് -കിള്ളിപ്പാലം)


  • ഗാന്ധി പാർക്കുമുതല്‍ വൈരം സ്റ്റോർ വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ ആണ്.
  • വൈരം സ്റ്റോർ മുതല്‍ ഹൈ മാസ്റ് ലൈറ് വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ.
  • ഹൈ മാസ്റ്ലൈറ് മുതല്‍ ഇൻർലോക്ക് വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ.
  • ഇൻ്റർലോക്ക്മുതല്‍ കിളിപ്പാലം വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ.
  • ഗാന്ധി പാർക്കു മുതല്‍ വൈരം സ്റ്റോർ വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ ആണ്.

മേലേപഴവങ്ങാടി-ചെന്തിട്ട റോഡ്


  • ശ്രീകണ്ഠേശ്വരം പാർക്ക് മുതല്‍ മേലേ പഴവങ്ങാടി വരെ ഫ്ളൈ ഓവറിൻ്റെ തുടക്കം വരെ ഇരുവശങ്ങളിലും പാർക്കിങ് ഏരിയയായി അനുവദിച്ചിട്ടുണ്ട്.
  • മേലേപഴവങ്ങാടി മുതല്‍ പവർഹൗസ് വരെ ഫ്ളൈ ഓവറിന്കീഴില്‍ പാർക്കിങ് ഏരിയയാണ്. ഇവിടെ നിലവില്‍ പേ & പാർക്കിംഗ് ഏരിയ ആണ്.
  • പവർ ഹൗസ് മുതല്‍ റെയില്‍വേ സ്റ്റേഷൻവരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ ആണ് എന്നത് ശ്രദ്ധിക്കുക.
  • റെയില്‍വേ സ്റ്റേഷൻ മുതല്‍ ചെന്തിട്ട വരെ ഇരുവശങ്ങളിലും പാർക്കിങ് ഏരിയ ആണ്.
  • ശ്രീകണ്ഠേശ്വരം പാർക്ക് മുതല്‍
  • മേലേ പഴവങ്ങാടി വരെ ഫ്ളൈ ഓവറിൻ്റെ തുടക്കം വരെ ഇരുവശങ്ങളിലും പാർക്കിങ് ഏരിയ ആണ്.
  • മേലേപഴവങ്ങാടി മുതല്‍
  • പവർഹൗസ് വരെ ഫ്ളൈ ഓവറിന്കീഴില്‍ പാർക്കിംഗ് ഏരിയ ആയിരിക്കും. നിലവില്‍ പേ & പാർക്കിങ് ഏരിയ ആണിവിടെ.

ശ്രീകുമാർ തിയേറ്റർ റോഡ് (വാൻറോസ് - ആർ എം എസ്)


  • വാൻ റോസ് ജംഗ്ഷൻ മുതല്‍ ഊററുകുഴി ജംഗ്ഷൻ വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ
  • ഹൗസിംഗ് ബോർഡ് ജംഗ്ഷൻ മുതല്‍ ടാലൻ്റ് അക്കാഡമി വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ
  • ടാലൻ്റ് അക്കാഡമി മുതല്‍ ആർ എം എസ് ജംഗ്ഷൻ വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ

തമ്പാനൂർ -മോഡല്‍ സ്‌കൂള്‍ റോഡ്


  • തമ്പാനൂർ മുതല്‍ അരിസ്റ്റോ ജംഗ്ഷൻ വരെ ഇരുവശങ്ങളിലും നോ പാർക്കിങ് ഏരിയ
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam