ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ വലിയ പ്രതീക്ഷ നല്‍കി വളർന്ന് വരുന്ന താരമാണ് വെെഭവ് സൂര്യവംശി. 15കാരനായ താരം ഇതിനോടകം ഐപിഎല്ലില്‍ രണ്ട് സെഞ്ചുറികള്‍ നേടിക്കഴിഞ്ഞു.
ഇംഗ്ലണ്ട് ടി20 പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയ വെെഭവ് സിംബാബ് വെ ടി20 പരമ്പരയിലൂടെ എല്ലാവരുടേയും ശ്രദ്ധ നേടി. ഇപ്പോള്‍ ദുലീപ് ട്രോഫി കളിക്കുകയാണ് വെെഭവ്.
ഈസ്റ്റ് സോണ്‍ വെെസ് ക്യാപ്റ്റനായ വെെഭവ് സൂര്യവംശിക്ക് ദുലീപ് ട്രോഫിയില്‍ ബാറ്റുകൊണ്ട് മികവ് കാട്ടാനായില്ല. എന്നാല്‍ ബൗളിങ്ങില്‍ തകർപ്പൻ പ്രകടനം നടത്തി. ഒരോവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ശ്രദ്ധേയ പ്രകടനം നടത്താൻ വെെഭവ് സൂര്യവംശിക്ക് സാധിച്ചു. ഇപ്പോഴിതാ തന്റെ ബൗളിങ് പ്രകടനത്തെക്കുറിച്ച് വെെഭവ് തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഏതൊരു ബാറ്റ്സ്മാനോട് ചോദിച്ചാലും അവന് ബൗള്‍ ചെയ്യാൻ ഇഷ്ടമായിരിക്കും. ഒരു ബൗളർക്ക് ബാറ്റ് ചെയ്യാനും ബാറ്റ്സ്മാന് പന്തെറിയാനും എപ്പോഴും പ്രത്യേക താല്‍പര്യമായിരിക്കും. എതിരാളികളുടെ വിക്കറ്റ് ആ സമയത്ത് വീഴുന്നേയില്ലായിരുന്നു. അതുകൊണ്ടാണ് രണ്ടോ മൂന്നോ ഓവർ ചെയ്യാൻ ഞാൻ സമ്മതം ചോദിക്കുകയായിരുന്നു. എന്നാല്‍ ആ സമയത്ത് ഇഷാൻ ഭയ്യ വലിയ സാഹസം കാട്ടുന്നതുപോലെ സമ്മർദ്ദത്തിലായിരുന്നു. എന്നാല്‍ ഞാൻ വിക്കറ്റ് വീഴ്ത്തുന്നവനാണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നാണ് വെെഭവ് പറഞ്ഞത്.
രണ്ടാം ഇന്നിങ്സില്‍ മൂന്ന് ഓവറുകളാണ് വെെഭവ് സൂര്യവംശി എറിഞ്ഞത്. 11 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് വെെഭവ് വീഴ്ത്തിയത്. ഇടം കെെയൻ സ്പിന്നറായ വെെഭവ് ഇന്ത്യക്കായി ഭാവിയില്‍ മികച്ച പ്രകടനങ്ങള്‍ നടത്താൻ ശേഷിയുള്ളവനാണ്. ഇന്ത്യ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന താരമാണ് വെെഭവ്. വരുന്ന ഏഷ്യൻ ഗെയിംസിലടക്കം വെെഭവിന് ഇന്ത്യൻ ടീമില്‍ നിർണ്ണായക റോളുണ്ട്.
ഭാവിയില്‍ ഇന്ത്യക്കായും പന്തെറിയാൻ വെെഭവിന് സാധിച്ചേക്കും. ഇന്ത്യക്ക് പന്തെറിയാൻ സാധിക്കുന്ന ബൗളർമാർ കുറവാണെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ വെെഭവ് പാർട്ട് ടെെം ബൗളറായി വളർന്നാല്‍ ഇന്ത്യക്കത് മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്. 'പന്തെറിയാൻ എത്തിയ സമയത്ത് ഒരു കാര്യം മാത്രമാണ് മനസിലുണ്ടായിരുന്നത്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ പോലും മൂന്ന് ഓവറുകള്‍ മാത്രമേ എനിക്ക് എറിയാൻ ലഭിക്കൂ എന്ന് അറിയാമായിരുന്നു.
അതുകൊണ്ടുതന്നെ കഴിയുന്ന അത്ര മികച്ച രീതിയില്‍ പന്തെറിയാനാണ് ശ്രമിച്ചത്. കൃത്യമായി ലക്ഷ്യത്തില്‍ പന്തെറിഞ്ഞ് എന്റെ സ്പെല്‍ മികച്ചതാക്കാനായിരുന്നു പദ്ധതി. വിക്കറ്റ് നേടാനായത് വളരെ സന്തോഷം നല്‍കിയ കാര്യമാണ്. കാരണം ബാറ്റിങ് പ്രതീക്ഷിച്ചപോലെ അത്ര മികച്ചതായിരുന്നില്ല. അതുകൊണ്ടുതന്നെ പന്തുകൊണ്ട് മികവ് കാട്ടാനായത് വളരെ വലിയ കാര്യമായാണ് തോന്നിയത്. രസകരമായൊരു അനുഭവമായിരുന്നു അത്' വെെഭവ് സൂര്യവംശി പറഞ്ഞു.
Sanju Samson: സഞ്ജുവിനെ ടി20 ലോകകപ്പില്‍ പുറത്തിരുത്തി, ഏറ്റവും പ്രയാസപ്പെടുത്തിയ തീരുമാനം; അന്ന് സംഭവിച്ചത് വെളിപ്പെടുത്തി സൂര്യകുമാർ
ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനൊപ്പമാണ് വെെഭവ് സൂര്യവംശിയുള്ളത്. ബൗളറെന്ന നിലയില്‍ വെെഭവിനെ വളർത്താൻ രാജസ്ഥാനും ഇന്ത്യയും ശ്രമിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്നാല്‍ പരിക്കിന്റെ സാധ്യത മുന്നില്‍ക്കണ്ട് വെെഭവിന്റെ ബൗളിങ്ങിനെ അധികം പ്രോത്സാഹിപ്പിക്കാൻ സാധ്യതയില്ല. എന്തായാലും പാർട്ട് ടെെം ബൗളറെന്ന നിലയില്‍ മികവ് കാട്ടാൻ വെെഭവിന് കഴിവുണ്ടെന്ന് നിസംശയം പറയാം.

