Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വലിയൊരു സര്‍പ്രൈസുണ്ട്, അത് പുറത്തുവിട്ടാല്‍ വിവാദമാവും എന്ന് അനുമോളും ഭുവനേഷും; ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളതറിയും

വലിയൊരു സര്‍പ്രൈസുണ്ട്, അത് പുറത്തുവിട്ടാല്‍ വിവാദമാവും എന്ന് അനുമോളും ഭുവനേഷും; ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളതറിയും

ഗസ്റ്റ് 18 ന് വിവാഹ വാര്‍ത്തയോടുകൂടെ ഓരോ ദിവസവും അനുമോള്‍ ഓരോ സര്‍പ്രൈസ് വാര്‍ത്തകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.

വിവാഹം തന്നെ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസ് ആയിരുന്നു. എപ്പോഴാണ് കല്യാണം എന്ന് നിരന്തരമായി ചോദ്യം ചോദിക്കുമ്പോഴും അനുമോള്‍ പിടി കൊടുത്തിരുന്നില്ല. അവസാനം കല്യാണ ദിവസമാണ് ആ വാര്‍ത്ത അനുമോള്‍ പുറത്തുവിട്ടത്.

അടുത്ത സര്‍പ്രൈസ് അനുമോളുടെ ഭര്‍ത്താവായി വന്ന ആള്‍ ആരായിരുന്നു എന്നതാണ്. അങ്ങ് ചെന്നൈയില്‍ നിന്നൊരു തമിഴ് പയ്യന്‍ അനുമോളുടെ വരനായി വന്നു എന്നതും പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയി. ഇപ്പോഴും ഇരുവകരുടെയും ബന്ധം എങ്ങനെ സംഭവിച്ചു, പ്രണയമാണോ, അറേഞ്ച്ഡ് ആണോ എന്നൊക്കെയുള്ളത് അനുമോള്‍ സര്‍പ്രൈസ് ആയി തന്നെ വച്ചിരിക്കുകയാണ്. അക്കാര്യം ഒരു വീഡിയോയില്‍ പറയും എന്നാണ് പറഞ്ഞിട്ടുള്ളത്. ഭുവനേഷിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങളും പങ്കുവയ്ക്കാനിരിക്കുന്നതേയുള്ളൂ.

അതിനിടയില്‍ ഓരോ ദിവസവും അനുമോള്‍ ഓരോ സര്‍പ്രൈസ് പൊട്ടിക്കുന്നുണ്ട്. മാര്‍ച്ച്‌ മാസത്തില്‍ നടന്ന പെണ്ണുകാണല്‍, വിവാഹമുറപ്പിക്കല്‍ വീഡിയോ പുറത്തുവിട്ടതും, ഏപ്രിലില്‍ അനുമോളുടം പിറന്നാളിന് ഭുവനേഷ് വന്ന സര്‍പ്രൈസ് കൊടുത്തതായ വീഡിയോകളും എല്ലാം ഇപ്പോഴാണ് അനുമോള്‍ പുറത്തുവിടുന്നത്. ഇത്രയും കാലം ഇതൊക്കെ രഹസ്യമായി വച്ചത് എങ്ങനെയാണ്, ഇനിയുമുണ്ടോ സര്‍പ്രൈസ് എന്നാണ് ആരാധകരുടെ ചോദ്യം.

ഇപ്പോള്‍ പുറത്തുവിട്ടതൊന്നുമല്ല, വലിയൊരു സര്‍പ്രൈസ് ഇനി വരാനുണ്ട് എന്നാണ് ഇപ്പോള്‍ അനുമോള്‍ പറയുന്നത്. അത് അത്യാവശ്യം വലിയൊരു സര്‍പ്രൈസ് ആണ്, അധികം വൈകാതെ ഞങ്ങള്‍ പുറത്തുവിടും. ആ സര്‍പ്രൈസ് പുറത്തുവിട്ടാല്‍ പലരും ഞെട്ടും. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം അത് സന്തോഷമായിരിക്കും, എനിക്കും എന്റെ വീട്ടുകാര്‍ക്കുമൊക്കെ സന്തോഷമുള്ള കാര്യമാണ്. പക്ഷേ ആ സര്‍പ്രൈസ് വലിയൊരു വിവാദമാവാനുള്ള സാധ്യതയുമുണ്ട് എന്നാണ് പുതിയ വീഡിയോയില്‍ അനുമോള്‍ പറഞ്ഞിരിക്കുന്നത്.


വിവാഹത്തിന് ശേഷം ഭുവനേഷിന്റെ യൂട്യൂബ് ചാനലും ആക്ടീവാണ്. ആ ചാനലിലും ദിവസേനെ വീഡിയോകള്‍ വരുന്നുണ്ട്. അങ്ങനെ ഒരു വീഡിയോയിലാണ് ആ വലിയ സര്‍പ്രൈസ് വരാന്‍ പോകുന്ന കാര്യം അനുമോള്‍ പറഞ്ഞത്. എന്താണ് ആ സര്‍പ്രൈസ് എന്ന് കമന്റ് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. ഗര്‍ഭിണിയാണ് എന്നതാണോ എന്നാണ് ചിലരുടെ ചോദ്യം.

പുതിയ ഫ്‌ളാറ്റ് എടുത്തതാവാം, സ്വന്തം വീട് വാങ്ങിച്ചു എന്നതാവാം, അല്ലെങ്കില്‍ ബിഗ് ബോസിന്റെ ക്രൂവിനൊപ്പം ഭുവനേഷും ഉണ്ടായിരുന്നു എന്നതാവാം അങ്ങനെ പല കമന്റുകളും വരുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Samayam Malayalam