ദുബായ് : യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും അതീവ ജാഗ്രത നിർദ്ദേശം നല്‍കിയിരിക്കുകയാണ് ദുബായ് പോലീസ്.
ബാങ്ക് ജീവനക്കാരൻ എന്ന വ്യാജെനയോ, ഉദ്യോഗസ്ഥരാണെന്ന പേരിലോ പ്രവാസികളെയും സ്വദേശികളെയും ഫോണില്‍ വിളിച്ചു പണം തട്ടിയെടുക്കുന്ന സംഘം ഇന്ന് വ്യാപകമായി യുഎഇയില്‍ പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.
രാജ്യത്ത് ഇപ്പോള്‍ നടന്ന് കൊണ്ട് ഇരിക്കുന്ന പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും തട്ടിപ്പു സംഘങ്ങള്‍ വർധിച്ച് വരുന്ന സഹജര്യത്തിലാണ് പോലീസ് വീണ്ടും മുന്നറിപ്പ് നല്‍കിയിരിക്കുന്നത്. വ്യാജ ഫോണ്‍ കോളുകള്‍ വഴിയും ടെക്സ്റ്റ് സന്ദേശങ്ങള്‍ വഴിയുമാണ് തട്ടിപ്പുകാർ ചൂഷണം നടത്തുന്നത്തെന്നും പോലീസ് പറഞ്ഞു.
"ബി അവെയർ ഓഫ് ഫ്രോഡ് "(Be Aware of Fraud) എന്ന ക്യാമ്പയിന്റെ ഭാഗമായാണ് വീണ്ടും മുന്നറിപ്പ് നല്‍കിയിരിക്കുന്നത്. ഈ ക്യാമ്പയിൻ തട്ടിപ്പുകളില്‍ വീഴാതെ ഇരിക്കാൻ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്നതാണ്. ഈ ക്യാമ്പയിനിലൂടെ തട്ടിപ്പുകാർ അവരുടെ കെണിയില്‍ ജനങ്ങളെ എങ്ങനെ അകപെടുത്തുന്നു എന്നും പോലീസ് പറയുന്നു.
ഇറാൻ യുഎസ് സംഘർഷങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇത്തരം തട്ടിപ്പുകാർ രാജ്യത്ത് രൂപപ്പെട്ടിരുന്നു. ജനങ്ങളിലെ ഭയവും ഭീതിയുമാണ് അന്ന് അവർ തട്ടിപ്പിന് ആയുധമാക്കിയത്. രാജ്യത്ത് അന്ന് തട്ടിപ്പുകളുടെ എണ്ണം വ്യാപിച്ചപ്പോള്‍ തന്നെ പോലീസ് ജനങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം വ്യാജൻമാരുടെ കെണിയില്‍ ഇന്നും പ്രവാസികളും സ്വദേശികളും വീഴുന്നുണ്ട്.
എങ്ങനെയാണ് തട്ടിപ്പുകാർ ആളുകളെ കെണിയില്‍ വീഴ്ത്തുന്നത് ?
ദുബായി പോലീസ് പറയുന്നതനുസരിച്ച്, ദുബായിലെ സർക്കർ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, ഗവണ്‍മെന്റ് പ്രതിനിധികള്‍ എന്നിങ്ങനെ പലരുടെയും പേരിലാണ് ആളുകളെ വിളിക്കുന്നത്. തെറ്റായ എന്തെങ്കിലും വാർത്തകളോ സംഭവങ്ങളോ പറഞ്ഞു ജനങ്ങളെ വിശ്വസിപ്പിക്കുകയും ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, പാസ്‌വേഡുകള്‍ അല്ലെങ്കില്‍ വണ്‍ ടൈം പാസ്സ്‌വേർഡ് ( ഓടിപി) എന്നിവ ഷെയർ ചെയ്യാൻ പറയും. ആളുകളെ വിശ്വസിപ്പിക്കുന്ന രീതിയില്‍ ഉള്ള കാര്യങ്ങള്‍ ആയിരിക്കും അവർ പങ്ക് വെക്കുന്നത്. അതുകൊണ്ട് തന്നെ യുഎഇയിലേക്ക് ജോലി തേടി വന്ന പ്രവാസികളും സ്വാദേശികളും ഇത്തരം വാർത്തകള്‍ വിശ്വസിക്കുകയും ഇതില്‍ വീഴുകയും ചെയ്യും എന്ന് പോലീസ് പറയുന്നു.പ്രവാസികള്‍ ഇത്തരം മൊബൈല്‍ കോളുകള്‍ വഴിയോ, മെസ്സേജുകള്‍ വഴിയോ ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, പാസ്‌വേഡുകള്‍, ഓടിപി എന്നിവ ഷെയർ ചെയ്യുമ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അനതികൃതമായി പ്രവേശിക്കാൻ സാധിക്കും ഇതുവഴി നിങ്ങളുടെ പണം മുഴുവനും അവർക്ക് ഒറ്റ ക്ലിക്കിലൂടെ സ്വന്തമാക്കാം.
യുഎഇ ഗവണ്മെന്റ് ഫോണ്‍ വഴി ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടോ?

