Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ဧဂ၁ ഖന്നയ്ക്കു പടുകൂറ്റൻ പ്രൈമറി വിജയം

Sathyam Online 1 week ago

സിലിക്കണ്‍ വാലി ഉള്‍പ്പെട്ട കലിഫോർണിയ 17ആം ഡിസ്ട്രിക്ടില്‍ നിന്നു കോണ്‍ഗ്രസിലേക്കു ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റ് റോ ഖന്ന ഒൻപതാം തവണയും മത്സരിക്കും.

ചൊവാഴ്ച്ച നടന്ന പ്രൈമറിയില്‍ പടുകൂറ്റൻ വിജയം നേടിയ ഖന്ന എക്‌സില്‍ കുറിച്ചു: "സിലിക്കണ്‍ വാലിയുടെ ഹൃദയത്തില്‍ ശതകോടീശ്വരന്മാരുടെ വെല്ലുവിളി നേരിട്ടു വിജയം കൊയ്യാമെന്നു ശതകോടീശ്വരന്മാർക്കു നികുതി നമ്മള്‍ വീണ്ടും തെളിയിച്ചു. ചുമത്താൻ ഞാൻ വോട്ട് ചെയ്തപ്പോള്‍ അവർ $1 മില്യണ്‍ ഇറക്കി എനിക്കെതിരെ വ്യാജ പ്രചാരണം നടത്തി.

"എൻ്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് അവർ പറഞ്ഞു. പ്രോഗ്രസീവ് പ്രസ്ഥാനം എവിടെയും വിജയം നേടുമെന്നു ഫലങ്ങള്‍ തെളിയിക്കുന്നു."

ബുധനാഴ്ച്ച പുലർച്ചെ ഖന്ന 59.8% വോട്ട് നേടിക്കഴിഞ്ഞപ്പോള്‍ രണ്ടാം സ്ഥാനക്കാരനായ ഇന്ത്യൻ വംശജൻ റിതേഷ് ടണ്ടനു 16.2% ആണ് ലഭിച്ചത്. അദ്ദേഹത്തിന്റെ പിന്നില്‍ 12.2% വോട്ടുമായി ജെന്നി ഹാ ഫാൻ നില്‍ക്കുന്നു. ഖന്നയെ എതിർക്കാൻ സംഘടിത എതിരാളികള്‍ ഇറക്കിയ എത്താൻ അഗർവാള്‍ 6% വോട്ടാണ് നേടിയത്.

പ്രൈമറിയില്‍ ഏറ്റവും മുകളില്‍ എത്തുന്ന രണ്ടു പേർ തമ്മില്‍ നവംബർ 3നു മത്സരിക്കുന്ന കാലിഫോർണിയയില്‍ പാർട്ടി പ്രശ്ന‌മല്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online