Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

15 മിനിറ്റില്‍ തയ്യാറാക്കാം; ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ മുരിങ്ങയില-ബ്രൊക്കോളി തോരൻ

Sathyam Online 3 weeks ago

പോഷകഗുണങ്ങളാല്‍ സമ്പന്നമായ മുരിങ്ങയില - ബ്രൊക്കോളി തോരൻ 15-20 മിനിറ്റിനുള്ളില്‍ തയാറാക്കാം. രുചിയില്‍ കേമനായ ഈ തോരൻ ആരോഗ്യ സമ്പന്നവുമാണ്.

മുരിങ്ങയില : 3 പിടി

ബ്രൊക്കോളി : 2 പിടി

ഉപ്പ് : ആവശ്യത്തിന്

മഞ്ഞള്‍പ്പൊടി : 3/4 ടീസ്പൂണ്‍

തേങ്ങ ചിരകിയത് : 1 1/2 കപ്പ്

മുളക്പൊടി : 1 ടീസ്പൂണ്‍

വെളുത്തുള്ളി : 2 അല്ലി

ജീരകം : 1/4 ടീസ്പൂണ്‍

കടുക് : 1/4 ടീസ്പൂണ്‍

ഉഴുന്ന് : 1/4 ടീസ്പൂണ്‍

ഉണക്ക മുളക് : 2 എണ്ണം

എണ്ണ : 1 ടേബിള്‍ സ്പൂണ്‍

മുരിങ്ങയിലയും ബ്രൊക്കോളിയും ഉപ്പും മുളകും പാകത്തിന് ചേർത്ത്, വെള്ളവുമൊഴിച്ച്‌ വേവിച്ചെടുക്കുക. തേങ്ങ, ജീരകം, മുളക്പൊടി, വെളുത്തുള്ളി എന്നിവ ഒന്നിച്ചെടുത്ത് നന്നായി ചതച്ച്‌ കഷ്ണങ്ങളോടൊപ്പം ചേർത്ത് ഇളക്കുക. ഇവ നന്നായി വേവിച്ചെടുക്കണം.ശേഷം ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണ തിളപ്പിച്ച്‌ കടുക്, ഉഴുന്ന്, ഉണക്കമുളക് എന്നിവ ചേർത്ത് വറവ് തയ്യാറാക്കി കഷ്ണത്തിന് മുകളില്‍ ഒഴിക്കണം. ശേഷം തോരൻ നന്നായി ഉലത്തിയെടുക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online