
നാഗ്പൂർ : ഇന്നത്തെ പോലെ 1947 ല്‍ ആർ എസ് എസ് ശക്തമായിരുന്നെങ്കില്‍ വിഭജനം സാധ്യമാകില്ലായിരുന്നുവെന്ന് സംഘടനയുടെ പ്രചാർ പ്രമുഖ് സുനില്‍ അംബേക്കർ പറഞ്ഞു.
രാഷ്‌ട്രം വിഭജിക്കപെട്ടത് വേദനാ ജനകമാണെന്നും ഇന്നത്തെ പോലെ ശക്തമല്ലാതിരുന്നിട്ടും
ഹിന്ദുക്കളെ സംരക്ഷിക്കാനും അവരെ പുനരധിവസിപ്പിക്കാനും ആർ.എസ് എസിന് കഴിഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി .
വിഭജനം കാരണം അന്നുണ്ടായിരുന്ന സർക്കാർ സംവിധാനങ്ങളോട് ജനങ്ങള്‍ക്ക് വെറുപ്പ് തോന്നിയതായും സുനില്‍ അംബേക്കർ പറഞ്ഞു .
സമൂഹത്തിലെ എല്ലാ വിഭാഗത്തോടും ചർച്ച നടത്താൻ സംഘം തയ്യാറാണെന്നും ആരോടും വെറുപ്പ് കാട്ടുന്നത് ആർ എസ് എസിൻ്റെ നയമല്ലെന്നും സംഘം എല്ലാവരുമായി ചർച്ചകളിലൂടെ ഒന്നിച്ച് പോകാനാകുമെന്ന് വിശ്വസിക്കുകയാണെന്നും അങ്ങനെയുള്ള സംഘത്തെക്കുറിച്ച് നുണ പ്രചരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
