
പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്‌എസ് യൂണിയന്റെ ബഡ്ജറ്റ് യോഗം യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോന്റെ അധ്യക്ഷതയില്‍ ചേർന്നു.
യൂണിയന്റെ ഒന്നരക്കോടി രൂപയുടെ ബഡ്ജറ്റ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അവതരിപ്പിച്ചു. വിവിധ സഹായ പ്രവർത്തനങ്ങള്‍ ക്യാമ്പുകള്‍ അദ്ധ്യാത്മിക പഠന പ്രവർത്തനങ്ങള്‍ എന്നിവ ബഡ്ജറ്റ് ല്‍ ഉള്‍പ്പെടുത്തി.
യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടോപ്പിൻ ടൗണ്‍ രാജു, യൂണിയൻ ഭാരവാഹികളായ ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട് എന്നിവർ പ്രമേയങ്ങള്‍ അവതരിപ്പിച്ചു കൊണ്ടും സംസാരിച്ചു.
നായർ സർവീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രവർത്തനങ്ങള്‍ക്ക് യോഗം പരിപൂർണ്ണ പിന്തുണ കൊടുക്കുകയും അതോടൊപ്പം ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ ബൂത്ത് പുനസ്ഥാപിക്കണമെന്നും താലൂക്ക് യൂണിയന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
