Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

65 വര്‍ഷത്തിന് ശേഷം സൈനിക വധശിക്ഷ യ്ക്ക് അമേരിക്ക ഒരുങ്ങുന്നു; ഫോര്‍ട്ട് ഹുഡ് കൂട്ടക്കൊല പ്രതി നിദാല്‍ ഹസനും പട്ടികയില്‍

Sathyam Online 2 weeks ago

വാഷിങ്ടണ്‍,: ഓഗസ്റ്റ് 25, 2026: ആറര പതിറ്റാണ്ടിന് ശേഷം അമേരിക്കൻ സൈന്യത്തില്‍ വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത വീണ്ടും സജീവ ചർച്ചയാകുന്നു.

പ്രസിഡന്റിന്റെ അനുമതി ലഭിക്കുന്ന പക്ഷം സൈനിക വധശിക്ഷകള്‍ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ 'ഓപ്പറേഷസ റെസല്യൂട്ട് ജസ്റ്റിസ്' എന്ന പേരില്‍ യു.എസ്. ആർമി തയ്യാറാക്കിയിട്ടുണ്ട്. 2009-ലെ ഫോർട്ട് ഹുഡ് കൂട്ടവെടിവയ്പ്പ് നടത്തിയ മുൻ ആർമി മേജർ നിദാല്‍ മാലിക് ഹസനും നിലവില്‍ സൈനിക വധശിക്ഷ കാത്തിരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.

2009 നവംബർ 5-ന് ടെക്സസിലെ ഫോർട്ട് ഹുഡില്‍ ഹസൻ നടത്തിയ വെടിവയ്പ്പില്‍ 13 പേർ കൊല്ലപ്പെടുകയും 30-ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ 13 മുൻകൂട്ടി ആസൂത്രണം ചെയ് കൊലപാതക കുറ്റങ്ങളിലും 32 വധശ്രമ കുറ്റങ്ങളിലും ഹസൻ കുറ്റക്കാരനാണെന്ന് സൈനിക കോടതി കണ്ടെത്തി. 2013-ല്‍ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു.

വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് യു.എസ്. ആർമി തയ്യാറാക്കിയ 'ഓപ്പറേഷൻ റസൊല്യൂട്ട് ജസ്റ്റിസ്‌' പദ്ധതിയില്‍, സൈനിക വധശിക്ഷ കാത്തിരിക്കുന്ന തടവുകാരെ കാൻസസിലെ ഫോർട്ട് ലീവൻവർത്തില്‍ നിന്ന് ഇൻഡിയാനയിലെ ടെർ ഹോട്ടിലുള്ള ഫെഡറല്‍ എക്സിക്യൂഷൻ കേന്ദ്രത്തിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

2025 സെപ്റ്റംബറില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, നിദാല്‍ ഹസൻ്റെ വധശിക്ഷയ്ക്ക് അംഗീകാരം നല്‍കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായും യു.എസ്. ആർമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, നിദാല്‍ ഹസന്റെ വധശിക്ഷയ്ക്ക് പ്രസിഡന്റ് അന്തിമ അനുമതി നല്‍കിയതായോ വധശിക്ഷ നടപ്പാക്കാനുള്ള തീയതി നിശ്ചയിച്ചതായോ നിലവില്‍ സ്ഥിരീകരണമില്ല. സൈനിക കോടതിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് പ്രസിഡന്റിന്റെ അംഗീകാരം ആവശ്യമാണ്.

1961-ല്‍ ആർമി പ്രൈവറ്റ് ജോണ്‍ എ. ബെന്നറ്റിനെ ഫോർട്ട് ലീവൻവർത്തില്‍ വധിച്ചതാണ് അമേരിക്കൻ സൈന്യം അവസാനമായി നടപ്പാക്കിയ വധശിക്ഷ. അതിനുശേഷം സൈനിക വധശിക്ഷകളൊന്നും നടപ്പാക്കിയിട്ടില്ല. അതിനാല്‍ പുതിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ വധശിക്ഷ നടപ്പായാല്‍, 65 വർഷത്തിനുശേഷമുള്ള ആദ്യ യു.എസ്. സൈനിക വധശിക്ഷയായിരിക്കും അത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online