Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം; ആലപ്പുഴയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

Sathyam Online 3 weeks ago

ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ സന്ദർശനം കണക്കിലെടുത്ത് ആലപ്പുഴ കാർത്തികപ്പള്ളിയില്‍ എസ്‌എഫ്‌ഐ പ്രവർത്തകർ കരുതല്‍ തടങ്കലില്‍.

പ്രവേശനോത്സവത്തിന് മിഠായി വിതരണം ചെയ്യാൻ എത്തിയവരെയാണ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്.

പ്രതിഷേധസാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു. കൊടിയുമായി സ്കൂളില്‍ കയറാൻ അനുവദിക്കില്ലെന്ന് എസ്‌എഫ്‌ഐ പ്രവർത്തകരോട് പൊലീസ് പറഞ്ഞു.

തുടർന്ന് തർക്കമാവുകയായിരുന്നു. ഇതിനെ തുര്‍ന്നാണ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയത് എന്നാണ് പൊലീസിന്‍റെ വിശദീകരണം. കാർത്തികപ്പള്ളി സ്കൂളിലെ പ്രവേശനോത്സവത്തിലായിരുന്നു ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പങ്കെടുക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online