Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആലക്കോട് ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം തുടങ്ങി

ആലക്കോട് ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം തുടങ്ങി

Sathyam Online 6 years ago

തൊടുപുഴ: കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി തൊഴില്‍ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ ഭക്ഷണത്തിനു നിവൃത്തിയില്ലാത്ത അഗതികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യമായി ഭക്ഷണ ലഭ്യത ഉറപ്പാക്കാന്‍ ആലക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉത്ഘാടനം നിര്‍വഹിച്ചു. കൂടാതെ സാധാരണക്കാര്‍ക്ക് 20 രൂപ നിരക്കില്‍ ഉച്ചയൂണ് ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുള്ളതായി പ്രസിഡന്റ് അറിയിച്ചു.

മെമ്ബര്‍മാരായ ബിജു ജോസഫ്, ജയ്‌മോന്‍ എബ്രഹാം , സൗജ സുബൈര്‍ , മിനി മൈക്കിള്‍ , സഫിയ മുഹമ്മദ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജ്‌മോഹന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online