
ആലപ്പുഴ: ദേശസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടീം കമാൻഡർ ട്രെയിനിംഗ് എൻ.എസ്.ജി ഡല്‍ഹിയുടെ നേതൃത്വത്തില്‍ ആലപ്പുഴ പുന്നമടയില്‍ മോക്ക്ഡ്രില്‍ സംഘടിപ്പിച്ചു.
പുന്നമടക്കായല്‍, നെഹ്റു പവലിയൻ എന്നിവിടങ്ങളിലായിട്ടാണ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചത്.
ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം, ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ ഫയർഫോഴ്സ് സംഘം, കൂടാതെ റവന്യൂ ഉദ്യോഗസ്ഥർ, ജില്ലാ മെഡിക്കല്‍ ഓഫീസ് സംഘം, സംസ്ഥാന ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ വകുപ്പുകള്‍ മോക്ക്ഡ്രില്ലില്‍ പങ്കെടുത്തു.
