Monday, 28 Oct, 12.20 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
ആല്‍ഫൈന്‍ വധക്കേസില്‍ ജോളി അറസ്റ്റില്‍

കോഴിക്കോട് : ആല്‍ഫൈന്‍റെ കൊലപാതക കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവമ്ബാടി സിഐ ആണ് ജോളി കസ്റ്റഡിയില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയുടെയും സിലി വധക്കേസില്‍ മാത്യുവിന്‍റെയും കസ്റ്റഡി അപേക്ഷകള്‍ പൊലീസ് നാളെ സമര്‍പ്പിക്കും. താമരശ്ശേരി കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുക.

തിരുവമ്ബാടി സിഐ ഷാജു ജോസഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ആല്‍ഫൈന്‍റെ മരണം അന്വേഷിക്കുന്നത്. തുടക്കത്തില്‍ അഞ്ച് കൊലപാതകങ്ങള്‍ ചെയ്തുവെന്ന് സമ്മതിച്ച ജോളി ആല്‍ഫൈനെ കൊന്നത് താനല്ലെന്ന് വാദിച്ചിരുന്നു. എന്നാല്‍ മകന്‍ റോമോയോട് സിലിയെയും ആല്‍ഫൈനെയും കൊന്നത് താന്‍ തന്നെയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. റോമോ ഇക്കാര്യം പൊലീസിനോട് പറഞ്ഞതോടെ ജോളിയുടെ വാദം പൊളിഞ്ഞു.

ഇന്നലെ സിലി കൊലക്കേസില്‍ മാത്യുവിന്‍റ അറസ്റ്റ് രേഖപ്പെടുത്തി. സിലിയെ കൊല്ലാനുള്ള സയനൈഡ് വാങ്ങി നല്‍കിയത് മാത്യുവാണ് എന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top