Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ആര്‍. രാജഗോപാലിന് പാസ്പോര്‍ട്ട് അയച്ചുവെന്ന് അധികൃതര്‍; പ്രതിഷേധം ശക്തമായതോടെയാണ് നടപടി

Sathyam Online 3 months ago

കൊല്‍ക്കത്ത: ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാലിന് പാസ്പോർട്ട് ഉടൻ ലഭിക്കും. രാജഗോപാലിന് പാസ്പോർട്ട് അയച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.

എസ്‌ഐആറില്‍ പേര് വെട്ടിയതിന് പിന്നാലെ പാസ്പോർട്ട് വെരിഫിക്കേഷൻ നടന്നിരുന്നില്ല.

മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവർ പ്രതിഷേധിച്ചതോടെയാണ് പാസ്പോർട്ട് ഇപ്പോള്‍ ലഭിക്കുന്നത്. പാസ്പോർട്ട് പ്രിന്റിങ് തുടങ്ങാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു.


വോട്ടർ പട്ടികയില്‍ പേരില്ലെന്ന് ചൂണ്ടിക്കാട്ടി പാസ്പോർട്ട് നിഷേധിച്ചുവെന്ന ‍രാജഗോപാലിന്റെ വെളിപ്പെടുത്തല്‍ ദേശീയതലത്തില്‍ ചർച്ചയായിരുന്നു.


എസ്‌ഐആറിന് പിന്നാലെ ബംഗാള്‍ വോട്ടർപട്ടികയില്‍നിന്നു പേരൊഴിവാക്കിയതിനാല്‍ പാസ്‌പോർട്ട് പുതുക്കാൻ കഴിഞ്ഞില്ലെന്നും പട്ടികയില്‍ പേര് ചേർക്കാനുള്ള അപേക്ഷയില്‍ തുടർനടപടികള്‍ ഉണ്ടാകുന്നില്ലെന്നും ആയിരുന്നു ആർ.രാജഗോപാലിന്റെ കുറിപ്പ്.

വിവിധ മാധ്യമ സംഘടനകളും മാധ്യമ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും രാജഗോപാലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ രംഗത്ത് എത്തിയിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ദീപാദാസ് മുൻഷിയും കൊല്‍ക്കത്തയില്‍ രാജഗോപാലിന്റെ വസതിയിലെത്തിയാണ് ഐക്യദാർഢ്യം പങ്കുവെച്ചത്.

2002ലെ വോട്ടർപട്ടികയില്‍ രാജഗോപാലിന്റെയോ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാർച്ചില്‍ കൊല്‍ക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തില്‍ നിന്നും അദ്ദേഹത്തിന്റെ പേര് വെട്ടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online