Friday, 23 Apr, 12.36 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
ആശുപത്രികള്‍ നേരിടുന്നത് വലിയ പ്രതിസന്ധി ! സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച്‌ ആലോചിക്കുമ്ബോള്‍ ഞെട്ടലുണ്ടാകുന്നു; ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ ഉടന്‍ നടപടിയുണ്ടാകണം; വീഴ്ച വരുത്തിയാല്‍ ക്രിമിനല്‍ നടപടി നേരിടേണ്ടി വരും: കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് അനുവദിച്ച 480 മെട്രിക് ടണ്‍ ഓക്സിജന്‍ പൂര്‍ണമായും നല്‍കുന്നത് ഉറപ്പാക്കണമെന്നും വീഴ്ച വരുത്തിയാല്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി. ഓക്സിജന്‍ വിതരണം ചെയ്യുന്നതിന് ഉടന്‍ നടപടിയുണ്ടാകണം.

ഓക്സിജനുമായി വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും ഗതാഗത തടസം നേരിടുന്നത് ഒഴിവാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ആശുപത്രികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച്‌ ആലോചിക്കുമ്ബോള്‍ ഞെട്ടലുണ്ടാക്കുന്നു. നിരവധി ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുന്ന സാഹചര്യം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കോടതി പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top