
യുഎസ്-ഇസ്രയേലി ആക്രമണത്തില്‍ വധിക്കപ്പെട്ട ഇറാൻ പരമാധികാരി ആയത്തൊള്ള അലി ഖമേനായിയുടെ സംസ്കാരം മൂന്നു ദിവസം നീളുന്ന ചടങ്ങുകളോടെ നടത്തുമെന്നു ഇറാൻ അറിയിച്ചു.
ആക്രമണങ്ങള്‍ തുടർന്നു കൊണ്ടിരുന്നതിനാല്‍ സംസാരം കഴിയാത്ത അവസ്ഥ ആയിരുന്നു.
പല നഗരങ്ങളില്‍ ദീർഘമായ മണിക്കൂറുകള്‍ പൊതുദർശനത്തിനു വച്ച ശേഷമാണു സംസ്കാരം നടത്തുക. ടെഹ്റാൻ ഉള്‍പ്പെടെ പ്രമുഖ നഗര കേന്ദ്രങ്ങളില്‍ നീണ്ടു നില്‍ക്കുന്ന ഘോഷയാത്രകള്‍ ഉണ്ടാവുമെന്നു ടെഹ്റാൻ ഡെപ്യൂട്ടി മേയർ മുഹമ്മദ് ആമീൻ തവകോളി സാദേ പറഞ്ഞു.
ഷിയാ മുസ്ലിങ്ങളുടെ പുണ്യ നഗരങ്ങളായ ഖോം, മഷാദ് എന്നിവിടങ്ങളിലും ഘോഷയാത്രകള്‍ ഉണ്ടാവും. ആയിരങ്ങള്‍ അലമുറയിട്ടു നിലവിളിക്കുന്ന ചടങ്ങുകള്‍ ഷിയാ നേതാക്കളുടെ സംസ്കാരത്തിന്റെ ഭാഗമാണ്.
ടെഹ്റാനിലെ ചടങ്ങുകള്‍ 24 മണിക്കൂർ നീളുമെന്നു സാദേ പറഞ്ഞു. 20 മില്യണ്‍ ആളുകളെ പ്രതീക്ഷിക്കുന്നു.
തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജൂണ്‍ മധ്യത്തോടെ പ്രതീക്ഷിക്കാമെന്ന് ഇർന ന്യൂസ് പറഞ്ഞു.
