Friday, 14 Aug, 1.31 am Sathyam Online

പ്രവാസി ന്യൂസ്
അധികാര ദുര്‍വിനിയോഗം നടത്തിയ കേസില്‍ മുന്‍ ഗവര്‍ണര്‍ അടക്കം സൗദിയില്‍ നിരവധി പേര്‍ അറസ്റ്റില്‍.

റിയാദ്: അധികാര ദുര്‍വിനിയോഗം നടത്തിയ കേസില്‍ സുരക്ഷാ മേഖലയിലെ ഒരു കമാന്‍ഡര്‍, നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍, സീപോര്‍ട്ട് മാനേജര്‍ എന്നിവരെയും, കൈക്കൂലി കേസുകളില്‍ ഒരു വ്യവസായി, നിലവിലെ ഷൂറ കൗണ്‍സില്‍ അംഗം, രണ്ട് മുന്‍ പോലീസ്, കസ്റ്റംസ് ഡയറക്ടര്‍മാര്‍, ഒരു പ്രവിശ്യ ഗവര്‍ണര്‍, രണ്ട് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ എന്നിവരെയും ആന്റി കറപ്ഷന്‍ വിഭാഗം സൗദിയില്‍ അറസ്റ്റ് ചെയ്തു.

അടുത്ത കാലത്തായി 218 അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്തതുവെന്ന് ആന്റി കറപ്ഷന്‍ അതോറിറ്റി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പത്ത് കേസുകളും അതോറിറ്റി പുറത്തുവിട്ടു.

പൊതുമുതല്‍ നഷിപ്പിക്കുകയും ഔദ്യോഗിക സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുകയും, കൃത്യവിലോപം കാണിക്കുകയും ചെയ്യുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും എത്ര ഉന്നതനായാലും നിയമ നടപടി സ്വീകരിക്കുമെന്നും സൗദി ആന്റി കറപ്ഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top