Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അധ്യാപക യോഗ്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി; ടെറ്റ് പരീക്ഷാ ഫലത്തിന് താല്‍ക്കാലിക സ്റ്റേ! ജനറല്‍ വിഭാഗത്തിന്റെ യോഗ്യതാ മാര്‍ക്ക് 60-ല്‍ നിന്ന് 50 ശതമാനമായി കുറയ്ക്കാൻ തമിഴ്‌നാട് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തേക്കുമെന്ന് സൂചന; ബിഹാര്‍ മാതൃകയില്‍ ഇളവ് ആവശ്യപ്പെട്ട് അധ്യാപകര്‍ കോടതിയില്‍; രണ്ട് ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ ഫലം അനിശ്ചിതത്വത്തില്‍; കേസ് ജൂലൈ 24-ലേക്ക് മാറ്റി

Sathyam Online 5 days ago

ചെന്നൈ: തമിഴ്നാട്ടിലെ അധ്യാപക യോഗ്യതാ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് മദ്രാസ് ഹൈക്കോടതി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി.

കേസ് പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ചാണ് ഫലം പുറത്തുവിടുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്.

ജനറല്‍ വിഭാഗത്തിന്റെ യോഗ്യതാ മാര്‍ക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു നയപരമായ തീരുമാനം എടുക്കാന്‍ പോവുകയാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ നിര്‍ണായക നടപടി.


സര്‍ക്കാരിന്റെ ഈ നയപരമായ തീരുമാനം കോടതിയെ അറിയിക്കുന്നതിനായി കേസ് ജൂലൈ 24-ലേക്ക് മാറ്റിവെച്ച ജഡ്ജി, അത് വരെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കരുതെന്ന് വ്യക്തമാക്കുകയായിരുന്നു.


2009-ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കിയതിന് പിന്നാലെ അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഇതിന് പുറമെ, അഞ്ച് വര്‍ഷത്തിനുള്ളില്‍ വിരമിക്കാനിരിക്കുന്ന അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷ പാസാകാനുള്ള സമയപരിധി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി കഴിഞ്ഞ മെയ് മാസത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ തമിഴ്നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പിന്നാക്ക വിഭാഗങ്ങള്‍, അതിപിന്നാക്ക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ കുറഞ്ഞ യോഗ്യതാ മാര്‍ക്ക് 55 ശതമാനത്തില്‍ നിന്ന് 50 ശതമാനമായും, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടേത് 45 ശതമാനത്തില്‍ നിന്ന് 40 ശതമാനമായും കുറച്ചിരുന്നു.

എന്നാല്‍, 2010-ല്‍ നിയമിതനായ രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ജനറല്‍ വിഭാഗത്തില്‍പ്പെട്ട മൂന്ന് അധ്യാപകര്‍ തങ്ങളുടെ കുറഞ്ഞ യോഗ്യതാ മാര്‍ക്ക് 60 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


ബിഹാര്‍ സംസ്ഥാനത്ത് ബിരുദാനന്തര ബിരുദ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ജനറല്‍ വിഭാഗം അധ്യാപകരുടെ കുറഞ്ഞ യോഗ്യതാ മാര്‍ക്ക് 50 ശതമാനമായി നിശ്ചയിച്ച്‌ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും, സമാനമായ ഇളവ് തമിഴ്നാട്ടിലും വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഹര്‍ജി നല്‍കിയത്.


ഈ വിഷയത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനങ്ങള്‍ പരിഗണിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് അധ്യാപകര്‍ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂലൈ 4, 5 തീയതികളിലാണ് തമിഴ്നാട്ടിലുടനീളം ടെറ്റ് പരീക്ഷ നടന്നത്. പേപ്പര്‍ ഒന്നിന് 59,535 അധ്യാപകരും പേപ്പര്‍ രണ്ടിന് 1,60,929 അധ്യാപകരുമാണ് പരീക്ഷ എഴുതിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online