Sunday, 20 Sep, 7.13 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
അല്‍ഖ്വയ്ദ : കൊച്ചിയില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ദില്ലിയിലേക്ക് കൊണ്ടുപോകും

കൊച്ചി: അല്‍ഖ്വയ്ദ ബന്ധത്തിന്‍റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ദില്ലിയിലേക്ക് കൊണ്ടുപോകും.

പെരുമ്ബാവൂര്‍, കളമശ്ശേരി മേഖലകളില്‍ നിന്ന് ഇന്നലെ പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസ്സന്‍, പെരുമ്ബാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈന്‍ എന്നിവരെയാണ് ദില്ലി കോടതിയില്‍ ഹാജരാക്കുക.

ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എന്‍ ഐ എ യ്ക്ക് ലഭിച്ചിരുന്നു. ദില്ലിയില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തുടര്‍ അന്വേഷണം ദില്ലിയിലാകും നടക്കുക.

അതേസമയം ഇന്നലെ കൊച്ചിയില്‍ പിടിയിളായ മൂന്ന് പേര്‍ക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി അന്വേഷണം എന്‍ഐഎ കൊച്ചി യുണിറ്റ് അന്വേഷണം തുടരുന്നുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top