Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അമിതമായി പെയിൻകില്ലര്‍ കഴിക്കുന്നവരാണോ? കരളിന് ഗുരുതര അപകടമുണ്ടാക്കാമെന്ന് മുന്നറിയിപ്പ്

Sathyam Online 1 week ago

തലവേദനയോ ശരീരവേദനയോ വന്നാല്‍ ഉടൻ പെയിൻകില്ലർ കഴിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാല്‍ ഇത്തരം വേദനസംഹാരികള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് കരളിന് ഗുരുതരമായ ദോഷങ്ങള്‍ ഉണ്ടാക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

പ്രത്യേകിച്ച്‌ നിർദേശിച്ച അളവില്‍ക്കാള്‍ കൂടുതല്‍ മരുന്നുകള്‍ കഴിക്കുന്നത് കരള്‍ സ്തംഭനം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് കാരണമായേക്കാം.

സാധാരണ അളവില്‍ ഇത് സുരക്ഷിതമാണെങ്കിലും, ഒരു ദിവസം കഴിക്കാവുന്ന പരമാവധി അളവില്‍ കൂടുതല്‍ കഴിച്ചാല്‍ ഇത് കരളിലെ കോശങ്ങളെ നശിപ്പിക്കും. പാരസെറ്റാമോള്‍ കരളില്‍ വെച്ച്‌ വിഘടിക്കുമ്പോള്‍ ചില വിഷാംശങ്ങള്‍ ഉണ്ടാകുന്നുണ്ട്. മരുന്നിന്റെ അളവ് കൂടുമ്പോള്‍ ഈ വിഷാംശം പുറന്തള്ളാൻ കരളിന് സാധിക്കാതെ വരികയും അത് കരള്‍ സ്തംഭനത്തിന് കാരണമാവുകയും ചെയ്യും.

ഇബുപ്രോഫെൻ, ഡിക്ലോഫെനാക്, അസിക്ലോഫെനാക് തുടങ്ങിയ വേദനസംഹാരികള്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഇവ ദീർഘകാലം ഉപയോഗിക്കുന്നത് കരളിലെ എൻസൈമുകളുടെ അളവ് വ്യത്യാസപ്പെടാൻ കാരണമാകും. കരളിലെ രക്തയോട്ടത്തെ ബാധിക്കാനും അപൂർവ്വമായി 'ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി' ഉണ്ടാക്കാനും ഇവയ്ക്ക് സാധിക്കും.

മദ്യം കഴിക്കുന്നവരിലോ അല്ലെങ്കില്‍ സ്ഥിരമായി മദ്യപിക്കുന്ന ശീലമുള്ളവരിലോ വേദനസംഹാരികള്‍ ഉണ്ടാക്കുന്ന ആഘാതം ഇരട്ടിയാണ്. മദ്യപാനം മൂലം ഇതിനകം തന്നെ ദുർബലമായ കരളിന് ചെറിയ അളവിലുള്ള വേദനസംഹാരികള്‍ പോലും താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം വേദനസംഹാരികള്‍ കഴിക്കുക. ഒരു മരുന്ന് കഴിക്കുന്നതിന് മുൻപ് അതിന്റെ ഡോസ് കൃത്യമായി മനസ്സിലാക്കുക. ഒന്നിലധികം മരുന്നുകള്‍ ഒരുമിച്ച്‌ കഴിക്കുമ്പോള്‍ അവ തമ്മില്‍ പ്രതിപ്രവർത്തിച്ച്‌ കരളിനെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ കഴിക്കുന്ന എല്ലാ മരുന്നുകളെപ്പറ്റിയും ഡോക്ടറോട് പറയുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online