Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അമ്മത്തൊട്ടിലിലെ ആയിരം കുഞ്ഞുങ്ങള്‍: സമൂഹത്തിന് ചിന്താവിഷയമെന്ന് പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ്

Sathyam Online 2 months ago

കൊച്ചി: സംസ്ഥാനത്തെ അമ്മത്തൊട്ടിലുകള്‍ വഴി ആയിരം കുഞ്ഞുങ്ങള്‍ സുരക്ഷിതകരങ്ങളിലെത്തിയെന്ന വാർത്ത പ്രത്യാശ നല്‍കുന്നതോടൊപ്പം സമൂഹത്തിന്റെ പോരായ്മകളിലേക്ക് വിരല്‍ചൂണ്ടുന്നതുമാണെന്ന് പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പ്രസ്താവിച്ചു.

നവജാതശിശുക്കള്‍ കൊല്ലപ്പെടാതെ ജീവൻ സംരക്ഷിക്കപ്പെടുന്നു എന്നത് ആശ്വാസകരമാണ്. എന്നാല്‍, സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരുന്ന അമ്മമാരുടെ എണ്ണം കൂടുന്നത് ആരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണമല്ല.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കുടുംബപ്രശ്നങ്ങള്‍, മാനസിക സമ്മർദ്ദം, സാമൂഹിക അപമാനഭയം എന്നിവയാണ് പലരെയും ഇതിലേക്ക് തള്ളിവിടുന്നത്.

കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലിലേക്ക് എത്തിക്കുന്നതിനേക്കാള്‍, അവരെ സ്വന്തം അമ്മമാർക്ക് തന്നെ സ്നേഹത്തോടെ വളർത്താൻ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്. പ്രതിസന്ധിയിലാകുന്ന ഗർഭിണികള്‍ക്കും അമ്മമാർക്കും ആവശ്യമായ കൗണ്‍സിലിംഗ്, സാമ്പത്തിക സഹായം, പ്രസവപരിചരണം, തൊഴില്‍ പരിശീലനം എന്നിവ നല്‍കാൻ സർക്കാരും സാമൂഹിക സംഘടനകളും മുന്നോട്ടുവരണമെന്നും

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online