Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അന്ത്യോദയ അന്നയോജന പദ്ധതിയുടെ ഗുണഭോക്തൃ മാനദണ്ഡത്തില്‍ കേന്ദ്രം നിര്‍ദേശിച്ച മാറ്റം പാവപ്പെട്ടവരുടെ റേഷൻ അവകാശം തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യം.

Sathyam Online 4 months ago

തിരുവനന്തപുരം : നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്റ്റില്‍ അന്ത്യോദയ അന്നയോജന പദ്ധതിയുടെ ഗുണഭോക്തൃ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള കേന്ദ്രസർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ പുതിയ ഭേദഗതി നിർദേശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചത്.


പദ്ധതിയുടെ മാനദണ്ഡം കുടുംബത്തിന് പകരം വ്യക്തിഗത അടിസ്ഥാനത്തിലാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പുതിയ നിർദേശപ്രകാരം ഒരാള്‍ക്ക് 7 കിലോഗ്രാം ഭക്ഷ്യധാന്യം മാത്രമായിരിക്കും ലഭിക്കുക. നിലവില്‍ ഒരു കുടുംബത്തിന് ഉറപ്പുനല്‍കുന്ന 35 കിലോഗ്രാം ഭക്ഷ്യധാന്യം, ചെറിയ കുടുംബങ്ങള്‍ക്ക് ഇതോടെ വലിയ തോതില്‍ നഷ്ടമാകും.


അതേസമയം, കുടുംബാംഗങ്ങളുടെ എണ്ണം എത്രയായാലും ആകെ ലഭിക്കുന്ന വിഹിതം പ്രതിമാസം 35 കിലോഗ്രാമായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ റേഷൻ വിഹിതം ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കാനും ഫുഡ് സെക്യൂരിറ്റി നിയമത്തെ അട്ടിമറിക്കാനുമുള്ള ഗൂഢശ്രമമാണിതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്റ്റില്‍ അന്ത്യോദയ അന്നയോജന (AAY) പദ്ധതിയുടെ ഗുണഭോക്തൃ മാനദണ്ഡം കുടുംബത്തിന് പകരം വ്യക്തിഗത അടിസ്ഥാനത്തിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പാവപ്പെട്ടവരുടെ റേഷൻ വിഹിതം ഘട്ടംഘട്ടമായി വെട്ടിക്കുറയ്ക്കാനും ഫുഡ് സെക്യൂരിറ്റി നിയമത്തെ തന്നെ അട്ടിമറിക്കാനുമുള്ള കേന്ദ്രത്തിന്റെ ഗൂഢശ്രമമാണ് ഈ ഭേദഗതി നിർദേശത്തില്‍ കാണുന്നത്.

ഒരാള്‍ക്ക് 7 കിലോഗ്രാം എന്ന പുതിയ ഭേദഗതി നിർദേശം വഴി നിലവില്‍ ഒരു കുടുംബത്തിന് ഉറപ്പുനല്‍കുന്ന 35 കിലോഗ്രാം ഭക്ഷ്യധാന്യം, ചെറിയ കുടുംബങ്ങള്‍ക്ക് വലിയ തോതില്‍ നഷ്ടമാകുന്ന നിലയാണ്. അതേസമയം കുടുംബാംഗങ്ങളുടെ എണ്ണം എത്രതന്നെയായാലും അവർക്ക് ലഭിക്കുന്ന ആകെ വിഹിതം പ്രതിമാസം 35 കിലോഗ്രാം ആയി പരിമിതപ്പെടുത്തിയിരിക്കുകയുമാണ്.

കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും മികച്ച രീതിയില്‍ നടപ്പാക്കിയ കേരളം പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന രീതിയിലാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മൊത്തം ഭക്ഷ്യധാന്യ വിഹിതം ഇല്ലാതാക്കാനാണ് കേന്ദ്രം നോക്കുന്നത്. 2011 ലെ സെൻസസ് പ്രകാരമുള്ള ഗുണഭോക്തൃ പട്ടിക പുതുക്കി അർഹരായ ലക്ഷക്കണക്കിന് ആളുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം കോർപ്പറേറ്റ് താല്പര്യങ്ങള്‍ക്ക് വഴങ്ങി റേഷൻ സംവിധാനത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

സാധാരണക്കാരന്റെ റേഷൻ അവകാശം കവർന്നെടുക്കുന്ന ഈ ഭേദഗതി അടിയന്തരമായി പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം. കേന്ദ്രത്തിനെതിരെ ജനദ്രോഹ നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുമുണ്ട്. ഈ വിഷയത്തില്‍ കേരളത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കാനും റേഷൻ അവകാശം സംരക്ഷിക്കാനും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online