Sathyam Online
Sathyam Online

അനുമതി ഇല്ലാത്ത പദ്ധതികളുടെ പേരില്‍ പാലാ എംഎല്‍എ ജനങ്ങളെ കബിളിപ്പിക്കുന്നു; സംയുക്ത പ്രസ്താവനയിലൂടെ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കല്‍, പിഎം മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു പുതിയിടത്തുചാലില്‍ എന്നിവര്‍ പറഞ്ഞു

  • 467d
  • 8 shares

പാലാ: നിലവിലില്ലാത്തതും ആവശ്യമായ അനുമതികളില്ലാത്തതുo ടെന്‍ഡര്‍ പോലും ചെയ്യാത്തതുമായ സാങ്കല്പിക പദ്ധതികളുടെ പേരില്‍ പാലാ എം.എല്‍.എ ജനങ്ങളെ കബിളിപ്പിക്കുന്നതായി ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വാളിപ്ലാക്കല്‍ (ഭരണങ്ങാനം), പി.എം മാത്യു ( ഉഴവൂര്‍), ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു പുതിയിടത്തുചാലില്‍ എന്നിവര്‍ പറഞ്ഞു.

കുടിവെള്ള പദ്ധതികളെ പറ്റി ആലോചിക്കുന്നതിനെന്നും പറഞ്ഞ് തിങ്കളാഴ്ച എം.എല്‍.എ ഭരണങ്ങാനത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാലാ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുളെ പ്രത്യേകിച്ച്‌ കടനാട്, രാമപുരം പഞ്ചായത്തുകളെ കൂടി പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളായ തങ്ങളെ പ്രസ്തുത യോഗത്തിലേക്ക് വിളിച്ചിരുന്നില്ല എന്നും അവര്‍ കുറ്റപ്പെടുത്തി.

No Internet connection

Link Copied