Saturday, 25 Sep, 6.17 pm Sathyam Online

പ്രവാസി ന്യൂസ്
അന്‍വര്‍ സാദത്ത് സഹായധനം; ഒഐസിസി കുവൈറ്റ് തൃശൂര്‍ ജില്ലാ കമ്മിറ്റി തുക കൈമാറി

കുവൈറ്റ്: കൊവിഡ് മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞ ഒ ഐ സി സി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും , ഫോട്ടോഗ്രാഫറും ആയിരുന്ന അന്‍വര്‍ സാദത്തിന്റെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഒ ഐ സി സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ സ്വരൂപിക്കുന്ന സഹായനിധിയിലേക്ക് ഓ ഐ സി സി കുവൈറ്റ് തൃശൂര്‍ ജില്ലാ കമ്മറ്റി സ്വരൂപിച്ച തുക കൈമാറി .

ഓ ഐ സി സി ഓഫീസില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാ കമ്മറ്റി പ്രസിഡണ്ട് ജലിന്‍ തൃപ്രയാര്‍ യൂത്ത് വിംഗ് പ്രസിഡണ്ട് ജോബിന്‍ ജോസിന് തുക കൈമാറി . തൃശൂര്‍ ജില്ലാകമ്മറ്റി ജനറല്‍ സെക്രട്ടറി റസാഖ് ചെറുതുരുത്തി , യൂത്ത് വിംഗ്‌ സെക്രട്ടറി ഇല്യാസ് പുതുവാച്ചേരി, തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ബിജു കടവി , ഷാനവാസ്‌ ദേശമംഗലം, രാജീവ്‌ പഴയന്നൂര്‍, അജ്മല്‍ കാളമുറി, മുജീബ്, സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ എം പി സെപ്റ്റംബര്‍ 29 ശനിയാഴ്ച കോഴിക്കോട് ഡിസിസി ഓഫീസില്‍ വച്ച്‌ കുടുംബത്തിന് തുക കൈമാറും. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പിടി തോമസ് എംഎല്‍എ, ടി സിദ്ധിക് എംഎല്‍എ, കോഴിക്കോട് എംപി എം കെ രാഘവന്‍, കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍, ആദം മുല്‍സി, യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷഹിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും .

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top