Friday, 03 Jul, 3.36 pm Sathyam Online

പ്രവാസി ന്യൂസ്
അര്‍ഷദ് ചോലയില്‍ എന്ന പ്രവാസിയേയും പിതാവിനെയും മര്‍ദിച്ചവരെ പഞ്ചായത്ത് ഭരണ സമിതി സംരക്ഷിക്കുന്നുവെന്ന് കെ എം സി സി

ജിദ്ദ: ഖത്തറില്‍ നിന്ന് കെഎംസിസി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ എത്തിയ കാവനൂര്‍ പഞ്ചായത്തിലെ അര്‍ഷദ് ചോലയില്‍ എന്ന പ്രവാസിയേയും അദ്ദേഹത്തിന്‍്റെ പിതാവിനെയും കാവനൂറിലെ വീട്ടിലെ ക്വാറന്റൈന്‍ സ്ഥലത്ത് ചെന്ന് രണ്ടാളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത് ഭയത്തോടെയാണ് പ്രവാസികള്‍ കേട്ടത്. ഇത്തരത്തിലുള്ള പ്രവാസികളോടുള്ള മനോഭാവത്തെ കാവനൂര്‍ പഞ്ചായത്തു ജിദ്ദ കെ എം സി സി ശക്തമായി അപലപിച്ചു.

കാവനൂര്‍ പഞ്ചായത്തു ജിദ്ദ കെ എം സി സി സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് അപലപിച്ചത്. ഇത്തരം ക്രിമിനലുകളേ സ്വാകാര്യമായി സംരക്ഷിക്കുന്ന പഞ്ചായത്തു ഭരണ സമിതി നിലപാടിനെയും യോഗം വിമര്‍ശിച്ചു. നേരെത്തെ പ്രവാസികള്‍ക്ക് മതിയായ ക്വറന്റിനെ സൗകര്യം ഏര്പെടുത്താത പഞ്ചായത്തു ഭരണ സമിതി പ്രവാസിയെ ആക്രമിച്ച ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പഞ്ചായത്തു ഭരണ സമിതിയും പോലീസും നാട്ടുക്കാരും ജാഗ്രത പുലര്‍ത്തണമെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് സി പി മൊയ്‌ദീന്‍ കുട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ വി ജലീല്‍, കെ സി മുഹമ്മദ് മുനീര്‍ , മുസ്തഫ വാകലൂര്‍, സി പി ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ വി സലാം സ്വാഗതവും സൈനുദീന്‍ നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top