Saturday, 25 Sep, 6.48 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
അസം മുസ്‌ലിം വംശഹത്യക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം; ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗണില്‍ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു

കോഴിക്കോട്: അസമിലെ മുസ്‌ലിം ഉന്മൂലനത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ്‌ ഷംസീര്‍ ഇബ്രാഹിം ഉള്‍പ്പടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി കോഴിക്കോട് ടൗണില്‍ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു.

പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. എം ഷെഫ്രിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ സജീര്‍ ടി. സി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂര്‍, ഉമര്‍ മുക്താര്‍, ഗസാലി വെള്ളയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top