Thursday, 23 Sep, 10.41 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
അസമില്‍ പൊലീസുകാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടു; ഒമ്ബത് പൊലീസുകാര്‍ക്ക് പരിക്ക്‌

ഗുവാഹത്തി: അസമിലെ ദോല്‍പ്പൂരില്‍ പ്രദേശവാസികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കിടെയായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

സംഘര്‍ഷത്തില്‍ ഒമ്ബത് പൊലീസുകാര്‍ക്ക് പരിക്കേറ്റു. നിരവധി പ്രദേശവാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം ഉണ്ടായതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതായി എസ് പി സുഷാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top