
പാലാ: അവിശ്വാസം കൊണ്ടുവന്നു പുറത്താക്കേണ്ടി വരുമോ, സ്വയം രാജി വെച്ച് ഒഴിയുമോ. പാലാ നഗരസഭയില്‍ സ്വതന്ത്ര മുന്നണി നിലപാട് നർണായകം.
കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ പിന്തുണ നഷ്ടമായതോടെ അധ്യക്ഷ ദിയ ബിനുവിനു ഭരിക്കാനുളള ഭൂരിപക്ഷം നഷ്‌ടമായി.
14 അംഗ ഭരണസഖ്യത്തില്‍ മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണി നഗരസഭാധ്യക്ഷ പദവി നേടിയശേഷം കോണ്‍ഗ്രസ് അംഗങ്ങളെ അവഗണിച്ചാണ് ഭരിക്കുന്നത്.
ഇതിനെതിരെ കൊട്ടാരമറ്റം ഓട്ടോ സ്‌റ്റാൻഡ് മാറ്റം മുൻനിർത്തി രംഗത്ത് വന്ന യുഡിഎഫിനെ പിളർത്തി നാലുപേരെ തങ്ങള്‍ക്കാപ്പം ചേർത്താണ് സ്വതന്ത്ര മുന്നണി തിരിച്ചടിച്ചത്.
കേരള കോണ്‍ഗ്രസ് ജോസഫിലെ മൂന്നും മാണി സി കാപ്പൻ എംഎല്‍എയുടെ കെഡിപിയുടെ ഒന്നും ഉള്‍പ്പെടെ നാലംഗങ്ങളെ പാട്ടിലാക്കിയ സ്വതന്ത്ര മുന്നണി കോണ്‍ഗ്രനെ ഒറ്റപ്പെടുത്തി.
ഇതിനിടെയാണ് കൊട്ടാരമറ്റം സ്‌റ്റാൻഡില്‍ ഡിവൈഎഫ്‌ഐയ്‌ക്ക് സമ്മേളന വേദി അനുവദിക്കുന്നതുമായുണ്ടായ പുതിയ തർക്കം.
കോണ്‍ഗ്രസിന്റെ നിലപാട് തള്ളിയാണ് പ്രതിപക്ഷ പിന്തുണയോടെ സ്‌റ്റാൻഡില്‍ യോഗത്തിന് അനുമതി നല്‍കാനുള്ള തീരുമാനം വോട്ടെടുപ്പിലൂടെ പാസാക്കിയത്. പ്രകോപിതരായ കോണ്‍ഗ്രസ് സ്വതന്ത്ര മുന്നണിയ്‌ക്കുള്ള പിന്തുണ വീണ്ടും പിൻവലിച്ച് പ്രമേയം പാസാക്കി.
കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വങ്ങള്‍ നിലപാട് സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസ് പിന്തുണ പിൻവലിച്ചതോടെ സ്വതന്ത്ര മുന്നണിയ്‌ക്ക് എഴംഗങ്ങളുടെ പിന്തുണയേയുള്ളൂ.
കൗണ്‍സിലില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് പ്രതിസന്ധിയിലായി. തങ്ങള്‍ക്ക് പിന്തുണ നല്‍കിയതും ഭരണം സംബന്ധിച്ച് കരാർ ഉണ്ടാക്കിയതും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളുമായിട്ടാണെന്നും കൗണ്‍സിലർമാരുമായിട്ട് അല്ലെന്നുള്ള പ്രതികരണവുമായി സ്വതന്ത്ര കൂട്ടായ്‌മ രംഗത്തെത്തി.
അതേസമയം, സമവായത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മാണി സി കാപ്പൻ്റെ നേതൃത്വത്തിലാണ് അനുനയ നീക്കങ്ങള്‍ നടക്കുന്നത്.
കെപിപിസിയെ ഇടപെടുത്തി പ്രശ്നം പരിഹരിക്കാനാണ് നീക്കം.
