Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അയര്‍ലണ്ടില്‍ ഒരു ജോലി : 2027ല്‍ അവസരങ്ങള്‍ തുറക്കുമോ ?

Sathyam Online 3 weeks ago

ഡബ്ലിന്‍: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടി എ) യാഥാര്‍ഥ്യമായതോടെ യൂറോപ്പിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ നീക്കത്തിന് പുതിയ സാധ്യതകള്‍ തുറക്കുമെന്ന പ്രതീക്ഷ ശക്തമാണ്.

യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും അയര്‍ലണ്ട്, യൂറോപ്യന്‍ സാമ്പത്തിക വ്യവസ്ഥയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. ഐടി, ഫാര്‍മ, മെഡിക്കല്‍ ടെക്‌നോളജി, ധനകാര്യ സേവനങ്ങള്‍, ആരോഗ്യരംഗം എന്നിവയില്‍ വന്‍തോതില്‍ വിദഗ്ധ തൊഴിലാളികളുടെ ആവശ്യം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

2027ലേക്ക് കടക്കുമ്പോള്‍ ആരോഗ്യരംഗം തന്നെയാകും ഏറ്റവും വലിയ തൊഴില്‍ദാതാവ്. നഴ്സുമാര്‍, കെയര്‍ അസിസ്റ്റന്റുമാര്‍, ഫിസിയോതെറാപ്പിസ്റ്റുമാര്‍, റേഡിയോഗ്രാഫര്‍മാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആവശ്യകത ഉയരുകയാണ്.

സ്റ്റാമ്പ് 4 പ്രളയം, ഒഴിവുകള്‍ വര്‍ദ്ധിപ്പിക്കും

2021 മുതല്‍ അയര്‍ലണ്ടില്‍ പ്രവേശനം ലഭിച്ച ഒരു ജോലി വിഭാഗമാണ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടേത്. നാല് വര്‍ഷം അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്റ്റാമ്പ് 4 പെര്‍മിറ്റ് ലഭിക്കും.ഇതോടെ ഏത് ജോലിയിലേയ്ക്കും മാറി കയറാനുള്ള അനുമതിയും പെര്‍മിറ്റ് ഹോള്‍ഡേഴ്സിന് ലഭിക്കും. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ മാത്രമല്ല, നിലവിലുള്ള ഏത് വര്‍ക്ക് പെര്‍മിറ്റ് ഹോള്‍ഡേഴ്‌സിനും ജോലി മാറിക്കയറാനും, ഏത് ബിസിനസ് നടത്താനുമുള്ള അനുമതിയാണ് സ്റ്റാമ്പ് 4.അയർലണ്ടിലെ സർക്കാർ സർവീസില്‍ ഏത് ജോലിയ്ക്ക് പ്രവേശിക്കാനും സ്റ്റാമ്പ് 4 മതിയാവും.

ആയിരക്കണക്കിന് സ്റ്റാമ്പ് 4 പെര്‍മിറ്റുകാര്‍ അവര്‍ ചെയ്തുവന്നിരുന്ന ജോലിയില്‍ തുടരണമെന്ന നിബന്ധന ഒഴിവാകുന്നതോടെ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും, പുതിയ ജോലികള്‍ തേടാനും ശ്രമിക്കുന്ന പ്രവണത അയര്‍ലണ്ടില്‍ കൂടിവരികയാണ്.ഇവര്‍ ഉപേക്ഷിക്കുന്ന ഒഴിവുകള്‍ തന്നെ ആയിരക്കണക്കിന് വന്നേക്കാം.നിലവില്‍ വിവിധ സ്ഥാപനങ്ങളിലുള്ള ഒഴിവുകള്‍ക്ക് പുറമെയാണിത്.

കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് ഇതിനകം തന്നെ അയര്‍ലണ്ടില്‍ മികച്ച സ്വീകാര്യതയുണ്ട്. അതോടൊപ്പം സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പ്രാവീണ്യമുള്ളവര്‍, ഡാറ്റ അനലിസ്റ്റുമാര്‍ എന്നിവര്‍ക്കും വലിയ അവസരങ്ങളാണ് പ്രവചിക്കപ്പെടുന്നത്.

ജോലി അന്വേഷിക്കുന്നവര്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഔദ്യോഗിക തൊഴില്‍ പോര്‍ട്ടലുകളെയാണ്. ജോബ്സ് അയർലണ്ട്, IrishJobs.ie, ഇൻഡീഡ് അയർലണ്ട്, ലിങ്ക്ഡിൻ ജോബ്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ നേരിട്ട് തൊഴിലുടമകളുമായി ബന്ധപ്പെടാം. അയര്‍ലണ്ടിലെ ആശുപത്രികള്‍, ടെക് കമ്പനികള്‍, ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ഒഴിവുകള്‍ പതിവായി പ്രസിദ്ധീകരിക്കാറുണ്ട്.

തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് മറ്റൊരു പ്രധാന നിര്‍ദേശം

വിസയും പെര്‍മിറ്റും അനുവദിക്കുന്നതുവരെ ജോലി ഉറപ്പായതായി എന്ന് കരുതരുത്. അയര്‍ലണ്ടിലെ തൊഴില്‍ നിയമങ്ങളും കുറഞ്ഞ വേതനവും താമസച്ചെലവും മുന്‍കൂട്ടി മനസ്സിലാക്കുന്നത് അനാവശ്യ സാമ്പത്തിക പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ സഹായിക്കും.പ്രത്യേകിച്ച്‌ ആരോഗ്യരംഗത്തും ഐടി മേഖലയിലും മറ്റു പ്രൊഫഷണല്‍ രജിസ്‌ട്രേഷനുകള്‍ ആവശ്യമാണോ എന്ന് മുന്‍കൂട്ടി പരിശോധിക്കണം.

അയര്‍ലണ്ടിലെ തൊഴില്‍ വിപണി അടുത്ത രണ്ട് വര്‍ഷത്തിലും വിദേശ വിദഗ്ധര്‍ക്കായി തുറന്നുതന്നെ തുടരുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യ-യൂറോപ്പ് സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ നഴ്സിംഗ് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ വിവിധ മേഖലകളില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും. എന്നാല്‍ വിജയത്തിന്റെ താക്കോല്‍ ഒന്ന് മാത്രം … ശരിയായ വിവരങ്ങള്‍, അംഗീകൃത റിക്രൂട്ട്‌മെന്റ് മാര്‍ഗങ്ങള്‍, നിയമാനുസൃത പെര്‍മിറ്റുകള്‍, തട്ടിപ്പുകളില്‍ നിന്ന് ജാഗ്രത. ഐറിഷ് സ്വപ്നം യാഥാര്‍ഥ്യമാകാന്‍ ഈ നാല് ഘടകങ്ങളും നിര്‍ണായകമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online