Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അയര്‍ലൻറ്റില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതില്‍ സഹോദരനെ പഴി ചാരി ഇന്റിപ്പെന്‍ഡന്റ് ടി ഡി മീഹോള്‍ ഹീലി-റേ

Sathyam Online 2 weeks ago

ഡബ്ലിന്‍: മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതില്‍ സഹോദരനെ പഴി ചാരി ഇന്റിപ്പെന്‍ഡന്റ് ടി ഡി മീഹോള്‍ ഹീലി-റേ.സഹോദരന്‍ ഡാനിയുടെ വാക്കുകളാണ് കൃഷി വകുപ്പ് സഹമന്ത്രി പദവി നഷ്ടമാക്കിയതെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്.

സര്‍ക്കാരില്‍ നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പില്‍ തോല്‍പ്പിക്കണമെന്നും പാര്‍ട്ടികള്‍ അവരുടെ നേതാക്കളെ അട്ടിമറിക്കണമെന്നുമായിരുന്നു ഡാനി ഹീലി-റേയുടെ ആഹ്വാനം.ഏപ്രില്‍ തുടക്കത്തില്‍ ഇന്ധന വില പ്രതിഷേധം രൂക്ഷമായ പശ്ചാത്തലത്തിലാണ് മീഹോള്‍ ഹീലി-റേ മന്ത്രി സ്ഥാനം രാജിവെച്ചത്.

ഫിന ഫാളിന്റെയും ഫിന ഗേലിന്റെയും പാര്‍ലമെന്ററി പാര്‍ട്ടികള്‍ എന്തുചെയ്യണമെന്ന് പറയേണ്ടത് തന്റെ സഹോദരന്റെ കാര്യമായിരുന്നില്ലെന്ന് റേഡിയോ കെറിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മീഹോള്‍ ഹീലി-റേ വ്യക്തമാക്കി.'ടീം ഹീലി-റേ' തനിക്ക് കേടുപാടുകള്‍ വരുത്തിയെന്നാണ് മീഹോള്‍ ഹീലി-റേ കരുതുന്നത്.

'ആ വാക്കുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് കെറിക്ക് കൃഷി വകുപ്പില്‍ ഒരു മന്ത്രിസ്ഥാനം നഷ്ടമായതെന്നതാണ് വസ്തുത. വളരെ നിരാശാജനകമാണിത്. പാര്‍ലമെന്ററി പാര്‍ട്ടിയോട് എന്തുചെയ്യണമെന്ന് പറയേണ്ടത് സ്വതന്ത്രന്റെ ജോലിയല്ല. രാജിവയ്ക്കുന്നതിന് മുമ്പുള്ള മണിക്കൂറുകളില്‍ ലോകത്തിലെ എല്ലാം ഉപയോഗിച്ച്‌ കാര്യങ്ങള്‍ ശരിയാക്കാന്‍ ശ്രമിച്ചു, പക്ഷേ 'തീ ആളിക്കത്തിയ'തിനാല്‍ അത് വിജയിച്ചില്ല'.മീഹോള്‍ ഹീലി റേ വിശദീകരിച്ചു.

പക്ഷേ രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന രാഷ്ട്രീയ ബ്രാന്‍ഡുകളിലൊന്ന് ഉടന്‍ ചരിത്രമാകുമെന്ന അഭ്യൂഹം അദ്ദേഹം തള്ളിക്കളഞ്ഞു.എന്നിരുന്നാലും ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും ആശ്രയിക്കാന്‍ കഴിയുന്ന ആളുകള്‍ തനിക്ക് ചുറ്റും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online