
പത്തനംതിട്ട: അയ്യപ്പനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സണ്ണി എം. കപിക്കാടിനെതിരെ പോലീസില്‍ പരാതി നല്‍കി തിരുവാഭരണ പാത സംരക്ഷണ സമിതി.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.
മലയാളം സർവകലാശാലയില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സണ്ണി കപിക്കാടിന്‍റെ പരാമർശങ്ങളാണ് പരാതിക്ക് കാരണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സണ്ണി കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.
