Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ബഹ്‌റൈൻ തിരൂര്‍ കൂട്ടായ്മ 2026-2027 വര്‍ഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു

Sathyam Online 6 days ago

മനാമ : ബഹ്‌റൈൻ തിരൂർ കൂട്ടായ്മ 2026- ജനറല്‍ ബോഡി യോഗം ഫീനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ സെഗായ്യയില്‍ ചേർന്നു.

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്ക്‌ നിവാസികളായ ബഹ്‌റൈനിലെ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മയാണ് ബഹ്‌റൈൻ തിരൂർ കൂട്ടായ്മ.

ഷമീർ പൊട്ടച്ചോലയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ മുജീബ് റഹ്മാൻ പി സ്വാഗതവും കഴിഞ്ഞ ഭരണ സമിതി കാലയളവിലെ പ്രവർത്തനവും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളും കലാ സാംസ്‌കാരിക പ്രവർത്തനങ്ങളും നടത്തിയ സംഘടനയുടെ മുഖ്യ രക്ഷധികാരികളായി അഷ്‌റഫ്‌ പൂക്കയിലിനെയും ഷമീർ പൊട്ടച്ചോലയെയും നിലനിർത്തിയ യോഗം ഇസ്മായില്‍ കൈനിക്കരയെ പ്രസിഡന്റായും നെജ്മുദ്ധീൻ ജനറല്‍ സെക്രട്ടറിയായും ജിതിൻദാസ്നെ ട്രെഷറർ ആയും ഓർഗ്ഗനൈസിങ് സെക്രട്ടറിയായി റമീസ് തിരൂരിനെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാർ അയ്യൂബ് മുണ്ടെകാട്ട് താജുദ്ധീൻ തിരൂർ മമ്മുക്കുട്ടി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ഇബ്രാഹിം പരിയാപുരം ഫാറൂഖ്
റഷീദ് (മെമ്പർഷിപ്) എന്നിവരെയും മറ്റു എക്സിക്യൂട്ടീവ് മെമ്പർമാരായി
മുജീബ് റഹ്മാൻ പി, സതീശൻ പടിഞ്ഞാറേക്കര , ശ്രീനിവാസൻ , രവി കുറുക്കോള്‍, ശംസുദ്ധീൻ കുറ്റൂർ, മൗസല്‍ മൂപ്പൻ , ഉസ്മാൻ പാറപ്പുറം, ആബിദ് കെ ടി, യാസർ ബീരാഞ്ചിറ, ഇബ്രാഹിം ഹാജി എന്നിവരെയും നാട്ടിലെ കോർഡിനേറ്റർമാരായി അഷ്‌റഫ്‌ കുന്നത്തുപറമ്പില്‍ വാഹിദ് ബിയ്യാത്തിയില്‍ അനൂപ് കൈനിക്കര എന്നിവരെയും ചുമതലപ്പെടുത്തി. ഉസ്മാൻ പാറപ്പുറം നന്ദി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online