Monday, 17 Feb, 11.24 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അഞ്ചുവയസ്സും ഏഴു വയസ്സുമുള്ള രണ്ട് കുസൃതികളുടെ അച്ഛനാണ് ഞാന്‍ ; ജീവിതം പരസ്പരം വിശ്വസിച്ച്‌ ഏല്‍പ്പിക്കാന്‍ എനിക്ക് ഒരു ഇണയെ വേണം ; ജാതി- മനുഷ്യന്‍, മതം- മാനവികത ; ചിത്രകാരന്റെ കുറിപ്പ് വൈറലാകുന്നു

പ്രണയ ദിനത്തില്‍ ആശംസയ്ക്കൊപ്പം വിവാഹാലോചനയുമായി എത്തിയിരിക്കുകയാണ് ചിത്രകാരന്‍ ടി മുരളി. ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അഞ്ചു വയസ്സും ഏഴു വയസ്സുമുള്ള രണ്ട് കുസൃതിക്കുട്ടികളുടെ സ്നേഹമുള്ള അച്ഛനാണ് താനെന്നും ജീവിതം പരസ്പരം വിശ്വസിച്ച്‌ ഏല്‍പ്പിക്കാന്‍ ഒരു ഇണയെ വേണമെന്നും മുരളി കുറിപ്പില്‍ പറയുന്നു.

മുരളി എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം;

ഇണയെ തേടുന്നു! തമാശയല്ല… ജീവിതം പരസ്പ്പരം വിശ്വസിച്ച്‌ ഏല്‍പ്പിക്കാന്‍, ഒരു ഇണയെ വേണം… ! ജനിച്ചത് പെരിന്തല്‍മണ്ണയിലും പഠിച്ചത് മണ്ണാര്‍ക്കാടും തിരുവനന്തപുരത്തും സ്ഥിരതാമസമാക്കിയത് കണ്ണൂരുമാണ്. സ്വന്തം ആത്മസുഖത്തിനായും സമൂഹ്യ-സാംസ്കാരിക നവീകരണത്തിനായും ചിത്രം വരയ്ക്കുക, എഴുതുക, ചിത്രപ്രദര്‍ശനം നടത്തുക, പുസ്തകം എഴുതി പ്രസിദ്ധീകരിക്കുക തുടങ്ങിയവ മാത്രമാണ് ഈ വിശ്രമകാല ജീവിതത്തിലെ പ്രധാന ജോലി.

ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട 5 വയസ്സും 7 വയസ്സുമുള്ള രണ്ട് കുസൃതിക്കുട്ടികളുടെ സ്നേഹമുള്ള അച്ഛനാണ്. (കുട്ടികള്‍ അവരുടെ അമ്മമ്മയോടൊത്ത് താമസിച്ചു പഠിക്കുന്നു. സ്കൂള്‍ അവധിയ്ക്ക് അച്ഛനോടൊത്തും.) ദുശ്ശീലങ്ങളില്ല. പ്രഷര്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങളില്ല. സാമ്ബത്തിക വിഷമങ്ങളില്ല.

2020 ജനുവരി 4ന് 55 വയസ്സ് പ്രായം. ജാതി : മനുഷ്യന്‍, മതം : മാനവികത

താല്‍പ്പര്യമുള്ള അനുയോജ്യരായവര്‍ നേരില്‍ ബന്ധപ്പെടുക (വ്യക്തിസ്വകാര്യത ആദരിക്കപ്പെടും)

[email protected], Mob: 9249401004 (whatsaap), ഏവര്‍ക്കും പ്രണയ ദിനാശംസകള്‍ !!

- ചിത്രകാരന്‍ ടി. മുരളി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top