Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ബാര്‍ ഉടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. എക്സൈസ് മന്ത്രി എം. ലിജുവിനെ അഭിനന്ദിച്ചു ചങ്ങനാശേരിയില്‍ ഫ്ലെക്സുകള്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി എം. ലിജു നിര്‍ദേശം നല്‍കിയിരുന്നു

Sathyam Online 1 week ago

കോട്ടയം: ബാർ ഉടമകളില്‍ നിന്ന് ക്രമവിരുദ്ധമായി മാസപ്പടി വാങ്ങിയ സംഭവത്തില്‍ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ, വിഷയത്തില്‍ മന്ത്രി എം ലിജുവിന് പിന്തുണയർപ്പിച്ച്‌ ചങ്ങനാശേരിയില്‍ ഫ്ലെക്സ് ബോർഡുകള്‍ സ്ഥാപിച്ചു കോണ്‍ഗ്രസ് പ്രവർത്തകർ.

ചങ്ങനാശ്ശേരി കോണ്‍ഗ്രസ് വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ പേരിലാണ് നഗരത്തില്‍ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. "അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന മന്ത്രി എം. ലിജുവിന് അഭിനന്ദനങ്ങള്‍" എന്നാണ് ഫ്ലെക്സില്‍ എഴുതിയിരിക്കുന്നത്. എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുത്തതിനാണ് അഭിനന്ദനമെന്ന് പ്രവർത്തകർ വ്യക്തമാക്കുന്നു.


മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് ഇപ്പോള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. കോട്ടയത്ത് ബാറുടമകളില്‍ നിന്നും മാസപ്പടി വാങ്ങിയ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാർ, പ്രവന്റീവ് ഓഫീസര്‍മാരായ എം മാനുവല്‍, ലാലു തങ്കച്ചന്‍, പ്രവീണ്‍ ശിവാനന്ദ്, ടി സന്തോഷ്, കെ ഷൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ എഎസ് വിശാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.


ബാര്‍ ഉടമകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഒത്താശയുടേയും തെളിവുകള്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവു നേരിട്ട് കണ്ടെത്തുകയായിരുന്നു. ബാറുകള്‍ നേരത്തെ തുറന്ന്, വൈകി അടയ്ക്കാന്‍ മൗനാനുവാദം നല്‍കി.

തന്റെ അനുമതിയില്ലാതെ ബാറുകളില്‍ പരിശോധന നടത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് അശോക് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ബാറുകളെ സഹായിച്ചതിന് ബാര്‍ ഉടമകള്‍ അശോക് കുമാറിന് മാസപ്പടിയായി തുക സമ്മാനം നല്‍കി.


കോട്ടയം മേഖലയിലെ 27 ബാറുടമകള്‍ അശോക് കുമാറുമായി നടത്തിയ പണമിടപാടിന്റെ രേഖകള്‍ എക്‌സൈസ് കമ്മീഷണര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യൂണിഫോം ഇല്ലാതെ അശോക് കുമാര്‍ ബാറിലെത്തി കൈക്കൂലി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ചിരുന്നു.


മാസപ്പടിയായി ലഭിക്കുന്ന തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതിന്റെ തെളിവുകളും ലഭിച്ചു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി എം. ലിജു നിര്‍ദേശം നല്‍കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online