Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഭര്‍ത്താവുമായി വാക്കുതര്‍ക്കം. പത്താം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച്‌ 25കാരിയായ നവവധു

Sathyam Online 6 days ago

ഭാണ്ടൂപ്: ഭർത്താവുമായി വാക്കുതർക്കം. പത്താം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച്‌ 25കാരിയായ നവവധു. എന്നാല്‍ കെട്ടിട സമുച്ചയത്തിന്റെ പരിസരത്തുണ്ടായിരുന്ന മരത്തിന്റെ കൊമ്പുകളില്‍ കുടുങ്ങിയ 26കാരിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷിക്കുകയായിരുന്നു.


മഹാരാഷ്ട്രയിലെ മുംബൈയിലെ ഭാണ്ടൂപിലാണ് സംഭവം. മരത്തിന്റെ കൊമ്പുകളില്‍ കുടുങ്ങിക്കിടന്നതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പരിക്കുകളോടെ ഇവരെ രക്ഷപ്പെടുത്തിയത്.


പ്രതീക്ഷ ഹിരാവാലേ എന്ന 26കാരിയേയാണ് അഗ്നി രക്ഷാസേന ആത്മഹത്യാ ശ്രമത്തിനിടെ രക്ഷിച്ചത്. ലേക്ക് റോഡിലെ സണ്‍ഷൈൻ ബില്‍ഡിംഗില്‍ നിന്നാണ് യുവതി താഴേയ്ക്ക് ചാടിയത്.


എന്നാല്‍ തറയില്‍ നിന്ന് 25 അടിയോളം ഉയരത്തില്‍ യുവതി മരത്തിന്റെ ചില്ലയില്‍ തങ്ങിനില്‍ക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ വലത് കാലിന് പരിക്കേറ്റിട്ടുണ്ട്. യുവതിയെ ഭാണ്ടൂപിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം.


വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുടുംബത്തിനുള്ളില്‍ വാക്കുതർക്കങ്ങളും അസ്വാരസ്യങ്ങളും ആരംഭിച്ചിരുന്നതായി പോലീസ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.


കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ഭർത്താവുമായി തർക്കമുണ്ടായതോടെയാണ് യുവതി ജീവനൊടുക്കാൻ ശ്രമം നടത്തിയത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ യുവതി മരത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട് ഉടൻ തന്നെ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചത്.


സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച ഭണ്ഡുപ് പൊലീസ്, ഗാർഹിക പീഡനമോ മറ്റ് എന്തെങ്കിലും സമ്മർദ്ദങ്ങളോ സംഭവത്തിന് പിന്നിലുണ്ടോ എന്ന് കണ്ടെത്തുന്നതിനായി കുടുംബാംഗങ്ങളില്‍ നിന്നും ഭർത്താവില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online