Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിര്‍ത്താന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണം:   കെ.ബിനു മോള്‍

ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിര്‍ത്താന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണം: കെ.ബിനു മോള്‍

Sathyam Online 5 years ago

മലമ്ബുഴ: അന്തരീക്ഷ മലിനീകരണം കൂടി കൊണ്ടിരിക്കുന്നതിനനുസരിച്ച്‌ പുതിയ രോഗങ്ങളും കടന്നു വരുന്ന സാഹചര്യത്തില്‍ ഭൂമിയിലെ പച്ചപ്പും ഓക്സിജനും നിലനിര്‍ത്താന്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് അനിവാര്യമാണെന്നും സംഘടനകള്‍ വഴി പുതു തലമുറ മരം നട്ടുപിടിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്നും നഷ്ടപ്പെട്ട പച്ചപ്പ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിതിരിച്ചുപിടിക്കാനാവുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനു മോള്‍ പറഞ്ഞു.

ഭൗമദിനത്തോടനുബന്ധിച്ച്‌ പാലക്കാട് ജില്ല ജയിലിലെ കേരള പ്രീസണ്‍ സ് ഏന്‍റ് കറഷണല്‍ സര്‍വ്വീസ് ,പാലക്കാട് ജൈവ സംരക്ഷണ സമിതി;അടക്കാ പുത്തൂര്‍ സംസ്കൃതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജില്ല ജയിലില്‍ ഒരുക്കുന്ന നക്ഷത്ര വനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.വിശാഖം നക്ഷത്രക്കാരിയായ അവരുടെ നക്ഷത്ര വൃക്ഷമായ വയ്യ ങ്കത- ചെടി നട്ടാണ് ഉദ്ഘാടനം ചെയ്തത്.

തിരുവാതിര നക്ഷത്രക്കാരനായ ജയില്‍ സൂപ്രണ്ട് കെ.അനില്‍കുമാര്‍ അദ്ദേഹത്തിന്‍്റെ നക്ഷത്ര വൃക്ഷമായ കരിമര വൃക്ഷതൈ നട്ട് അദ്ധ്യക്ഷത വഹിച്ചു. ഷി പ്രവനം, ശലഭോ ദ്യ >നം, പച്ചക്കറി, നെല്ല് തുടങ്ങി ജയില്‍ കാമ്ബസ് പച്ച തുരുത്തായി മാറിയിരിക്കയാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ സൂപ്രണ്ട് പറഞ്ഞു.

ജൈവ സംരക്ഷണ സമിതി സെക്രട്ടറി രാജീവ് മലമ്ബുഴ, പ്രസിഡന്‍്റ് എ.നാരായണന്‍, അടക്കാ പുത്തൂര്‍ സംസ്കൃതി സെക്രട്ടറി കെ.രാജേഷ്, എം.ടി.പ്രകാശ് ബാബു; കെ.ടി.ജയദേവന്‍ ,കെ.രാജന്‍, അസിസ്റ്റന്‍റ് ജയില്‍ സൂപ്രണ്ടുമാരായ ജയചന്ദ്രന്‍ ,മിനിമോള്‍, രതി, ഡി.പി.ഒ.മാരായ സുനില്‍, മുരളികൃഷ്ണന്‍, .ഷിബു, ബിനീത്, കൃഷ്ണകുമാര്‍, എന്നിവര്‍ നേതൃത്ത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online