
തിരുവനന്തപുരം: കഴക്കൂട്ടം ഏരിയകമ്മിറ്റിയംഗം എസ് എസ് ബിജുവിനെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടി.
ബിജു അവസരവാദ രാഷ്ട്രീയത്തിന്റെ ആളെന്നും സിപിഐഎം ആരോപിച്ചു.
സിപിഎം കഴക്കൂട്ടം മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ സിഐടിയു ഏരിയ പ്രസിഡന്റും ആയിരുന്നു ബിജു എസ്‌എസ്. ഇദ്ദേഹം ഇന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സൈനിക സ്‌കൂള്‍ വാര്‍ഡില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന ബിജുവിനെതിരെ പാര്‍ട്ടി കമ്മറ്റികളില്‍ രൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു.
കടകംപള്ളിയെ പരാജയപ്പെടുത്താന്‍ ബിജു പ്രവര്‍ത്തിച്ചിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഒരു മാറ്റം ഉണ്ടാകണമെന്ന് പൊടുന്നനെ തോന്നിയതല്ലെന്ന് എസ് എസ് ബിജു പറഞ്ഞു. സിപിഐഎം വിഭാഗീയതയുടെ ഇരയാണ് താനെന്നും സിപിഐഎം നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
