
ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ അമിതമായ ചൂട് കുറയ്ക്കാനും ചെമ്പരത്തി പൂവ് സഹായിക്കുന്നു.
ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റോസയാനിനും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ആരോഗ്യത്തിന് കരുത്ത് നല്‍കാനും സഹായിക്കുന്നു.
ചെമ്പരത്തി പൂവും ഇലയും അരച്ച് താളിയായി ഉപയോഗിക്കുന്നത് താരൻ അകറ്റാനും മുടി കൊഴിച്ചില്‍ തടയാനും ചർമ്മത്തിന് തിളക്കം നല്‍കാനും നല്ലതാണ്. ചെമ്പരത്തി പൂവ് കൊണ്ടുണ്ടാക്കുന്ന ചായയോ ജ്യൂസോ കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉപകരിക്കും.
