Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ബിസിനസുകളെ സഹായിക്കുന്നതിന് മെറ്റാ ബിസിനസ് ഏജന്റ് പ്രഖ്യാപിച്ചു വാട്ട്സ്‌ആപ്പ്

Sathyam Online 2 days ago

കൊച്ചി: സംരംഭങ്ങള്‍ക്ക് 24 മണിക്കൂറും ഉപഭോക്താക്കളുമായി ആശയവിനിമയം ചെയ്യാന്‍ സഹായിക്കുന്ന പുതിയ മെറ്റാ ബിസിനസ് ഏജന്റ് എഐ വാട്ട്സ്‌ആപ്പ് പ്രഖ്യാപിച്ചു.

ബിസിനസ് സംരംഭങ്ങള്‍ക്ക് വ്യക്തിഗതമാക്കിയ ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കാന്‍ ബിസിനസുകളെ പ്രാപ്തമാക്കുന്ന തരത്തിലാണ് മെറ്റാ ബിസിനസ് ഏജന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുംബൈയില്‍ നടന്ന വാര്‍ഷിക ബിസിനസ് ഉച്ചകോടിയുടെ മൂന്നാം പതിപ്പിലാണ് പ്രഖ്യാപനം.


ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കല്‍, ഉല്‍പ്പന്ന ശുപാര്‍ശകള്‍, അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യല്‍, വില്‍പ്പന പൂര്‍ത്തിയാക്കാന്‍ സഹായിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും സഹായം നല്‍കുന്ന തരത്തിലാണ് മെറ്റാ ബിസിനസ് ഏജന്റ് രൂപകല്‍പ്പന ചെയ്യ്തിരിക്കുന്നത്.


ഉപഭോക്തൃ ഇടപെടലുകള്‍ക്കപ്പുറം, മെറ്റാ ബിസിനസ് ഏജന്റ്, ബിസിനസ്സ് ഉടമകള്‍ക്ക് ഒരു പങ്കാളിയായും പ്രവര്‍ത്തിക്കുന്നു.

ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വളര്‍ച്ച കൈവരിക്കുന്നതിനും എഐ പ്രയോജനപ്പെടുത്താന്‍ ബിസിനസുകളെ ഇത് സഹായിക്കുമെന്ന് മെറ്റാ ഇന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും കണ്‍ട്രി ഹെഡുമായ അരുണ്‍ ശ്രീനിവാസ് പറഞ്ഞു,

മെറ്റാ ബിസിനസ് ഏജന്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ കണ്ടെത്തുന്നത് വാട്ട്സ്‌ആപ്പ് എളുപ്പമാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online