
ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ്, 250 കോടിയും പിന്നിട്ട് മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' മുന്നേറുകയാണ്.
ഇതിനിടയില്‍ സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ഷൂട്ടിംഗും പൂര്‍ത്തിയായെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംവിധായകന്‍ അഭിഷേക് പഥക് ആണ് ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഹിന്ദി ചിത്രീകരണം പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
കഴിഞ്ഞ കുറേ മാസങ്ങളായി സിനിമയ്ക്കായുള്ള കഠിനപ്രയത്‌നത്തിലായിരുന്നു തങ്ങളെന്നും, വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് ചിത്രത്തിന് ജീവന്‍ നല്‍കിയതെന്നും അദ്ദേഹം കുറിച്ചു. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
മലയാളം പതിപ്പ് തിയേറ്ററുകളില്‍ വന്‍ തരംഗം സൃഷ്ടിക്കുമ്പോള്‍, ഹിന്ദി പതിപ്പ് ഒരുങ്ങുന്നത് അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാ പശ്ചാത്തലത്തിലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. റീമേക്ക് എന്നതിലുപരി, ഹിന്ദി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള മാറ്റങ്ങളോടെയാകും ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ഹിന്ദി പതിപ്പില്‍ ശ്രേയ ശരണ്‍, പ്രകാശ് രാജ്, തബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
