Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ബോസ്റ്റണ്‍ സയന്റിഫിക്കിലെ ജീവനക്കാര്‍ കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയില്‍

Sathyam Online 2 months ago

ഡബ്ലിന്‍: ഗോള്‍വേ, കോര്‍ക്ക്, ക്ലോണ്‍മെല്‍ എന്നിവിടങ്ങളിലെ ബോസ്റ്റണ്‍ സയന്റിഫിക്കിലെ ജീവനക്കാര്‍ കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയില്‍.

ഇതു സംബന്ധിച്ച അറിയിപ്പ് കമ്പനി ഗവണ്‍മെന്റിന് കൈമാറി.എന്നാല്‍, എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്നതിനെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ബോസ്റ്റണ്‍ സയന്റിഫിക് സൈറ്റുകളിലാകെ 7,000-ത്തിലധികം ജീവനക്കാരാണുള്ളത്.

ചെലവ് കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്ന ആഗോള പുനഃസംഘടനാ പദ്ധതി മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ ബോസ്റ്റണ്‍ സയന്റിഫിക് ബോര്‍ഡ് യോഗം കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. ജൂലൈ 22 ന് ബോസ്റ്റണ്‍ സയന്റിഫിക്കില്‍ നിന്ന് കൂട്ടപിരിച്ചുവിടല്‍ അറിയിപ്പ് ലഭിച്ചതായി എന്റര്‍പ്രൈസ് വകുപ്പ് സ്ഥിരീകരിച്ചു.

30-ല്‍ കൂടുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്ന ഘട്ടത്തിലാണ് ഇത്തരം അറിയിപ്പുകള്‍ സാധാരണ നല്‍കാറുള്ളത്.ബോസ്റ്റണ്‍ സയന്റിഫിക് കഴിഞ്ഞ 30 വര്‍ഷമായി അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുകയാണ്. ഗോള്‍വേ, കോര്‍ക്ക്, ക്ലോണ്‍മെല്‍ എന്നിവിടങ്ങളിലാണ് സൈറ്റുകള്‍.

നിലവിലെ പുനസ്സംഘടനാ പരിപാടിയില്‍ പ്രവര്‍ത്തനപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആഗോള വിതരണ ശൃംഖല നെറ്റ്വര്‍ക്ക് ഒപ്റ്റിമൈസേഷനും ഉള്‍പ്പെടുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി.അയര്‍ലണ്ട്് ബോസ്റ്റണ്‍ സയന്റിഫിക്കിന്റെ ആഗോള സംഘടനയുടെ പ്രധാന ഭാഗമാണെന്നും അയര്‍ലണ്ടിലെ ജീവനക്കാര്‍ ബിസിനസ്സില്‍ നല്‍കുന്ന ഗണ്യമായ സംഭാവനകളെ അംഗീകരിക്കുന്നുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ശക്തവും പ്രധാനപ്പെട്ടതുമായ തൊഴിലുടമയാണ് കമ്പനിയെന്ന് ലേബര്‍ പാര്‍ട്ടിയുടെ തൊഴില്‍ വക്താവ് ജോര്‍ജ്ജ് ലോലര്‍ ചൂണ്ടിക്കാട്ടി.പരമാവധി ജോലികള്‍ സംരക്ഷിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.

ട്രംപിന്റെ താരിഫുകള്‍ അന്താരാഷ്ട്രതലത്തിലുണ്ടാക്കുന്ന അനിശ്ചിതത്വത്തിന്റെ ഫലമാണിത്.ഈ വെല്ലുവിളി നേരിടാനും ഭീഷണിയിലാകുന്ന തൊഴിലുകള്‍ സംരക്ഷിക്കാനും സര്‍ക്കാരിന് കര്‍മ്മ പദ്ധതിയുണ്ടാകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online