Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ചങ്കില്‍ നീര്‍ക്കെട്ടുണ്ടോ?

Sathyam Online 3 weeks ago

ശ്വാസകോശത്തിന് ചുറ്റുമുള്ള സ്തരങ്ങള്‍ക്കിടയില്‍ അമിതമായി ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നെഞ്ചില്‍ വെള്ളം കെട്ടിക്കിടക്കുന്ന അഥവാ 'ചങ്കില്‍ നീർക്കെട്ട്' ഇതൊരു ഗൗരവമായി കണ്ട് ഉടൻ തന്നെ ചികിത്സ തേടേണ്ട ആരോഗ്യസ്ഥിതിയാണ്.

ശ്വാസതടസ്സം: ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ശ്വാസംമുട്ടല്‍ ഉണ്ടാവുകയോ ചെയ്യുക.

നെഞ്ചുവേദന: ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ നെഞ്ചില്‍ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടുക.

വിട്ടുമാറാത്ത ചുമ: അടിക്കടിയുള്ള ചുമ.

പെട്ടെന്നുള്ള ക്ഷീണം: ശ്വാസകോശത്തിന്റെ പ്രവർത്തനം തടസ്സപ്പെടുന്നതിനാല്‍ ശരീരം വല്ലാതെ തളരുക.

പ്രധാന കാരണങ്ങള്‍

ഹൃദയസ്തംഭം, ശ്വാസകോശ അണുബാധകള്‍, ന്യുമോണിയ, ടി.ബി തുടങ്ങിയവ. കരളിന്റെയോ വൃക്കയുടെയോ പ്രവർത്തന തകരാറുകള്‍, മറ്റ് ശാരീരിക അസ്വസ്ഥതകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online