Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ചരിത്ര പ്രസിദ്ധമായ കോട്ടകളെ ബന്ധിപ്പിച്ചു "കാസര്‍ഗോഡ് ഫോര്‍ട്ട് റൈഡ് 2026 സൈക്കിള്‍ യാത്ര"; ജില്ലാ കളക്ടര്‍ അര്‍ജുൻ പാണ്ഡ്യൻ ഐഎഎസ് പരിപാടിയില്‍ പങ്കെടുക്കും

Sathyam Online 2 weeks ago

കാസർഗോഡ്: ലോക സൈക്കിള്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ (ഡിടിപിസി) കാസർഗോഡ്, ജില്ലാ ഭരണ സംവിധാനം കാസർഗോഡ് പെഡലേഴ്സ് സൈക്ലിംഗ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'കാസർഗോഡ് ഫോർട്ട് റൈഡ് 2026' എന്ന പൈതൃക സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നു.

2026 മെയ് 31 ഞായറാഴ്ച രാവിലെ 6 മണിക്ക് ഹോസ്ദുർഗ് കോട്ടയില്‍ നിന്ന് ആരംഭിക്കുന്ന 70 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിള്‍ യാത്ര അരിക്കാടി കോട്ടയില്‍ സമാപിക്കും.

കാസർഗോഡിന്റെ ചരിത്ര പൈതൃകത്തിന്റെ പ്രതീകങ്ങളായ ഹോസ്ദുർഗ് കോട്ട, ബേക്കല്‍ കോട്ട, ചന്ദ്രഗിരി കോട്ട, പൊവ്വല്‍ കോട്ട, അരിക്കാടി കോട്ട എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിക്കുന്നത്.

പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രചരിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമായ സൈക്കിളിംഗിനെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് പരിപാടിയില്‍ പങ്കെടുക്കും. പങ്കെടുക്കുന്നവർ സ്വന്തം സൈക്കിളും സുരക്ഷാ ഉപകരണങ്ങളും കൊണ്ടുവരണം, ഹെല്‍മെറ്റ് നിർബന്ധമാണ്.

പരിമിതമായ സീറ്റുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. താല്‍പര്യമുള്ളവർ ഡിടിപിസി കാസർഗോഡ് വെബ്സൈറ്റ് www.dtpckasaragod.com വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡിടിപിസി കാസർഗോഡ്, ഫോണ്‍: 854716267, 9495672162.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online