
ആട്ടിൻ പാലിൻ ധാരാളം കാത്സ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെയും എല്ലുകളുടെയും ബലം വർധിപ്പിക്കാൻ സഹായിക്കുന്നു.
ആട്ടിൻ പാലില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഇതില്‍ അടങ്ങിയിരിക്കുന്ന മീഡിയം ചെയിൻ ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ആട്ടിൻ പാലിന്റെ ഘടന ചർമ്മത്തിന് ഈർപ്പവും ആരോഗ്യവും നല്‍കാൻ സഹായിക്കുന്നതിനാല്‍ പല സൗന്ദര്യവർദ്ധക വസ്തുക്കളിലും ഇത് ഉപയോഗിക്കുന്നുണ്ട്.
