Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ചെങ്ങന്നൂരില്‍ രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

Sathyam Online 1 week ago

ആലപ്പുഴ: ചെങ്ങന്നൂരില്‍ രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളി. എംസി റോഡില്‍ ചെങ്ങന്നൂര്‍ വെള്ളാവൂര്‍ ജങ്ഷനിലാണ് സംഭവം.

ഓടുന്ന വാഹനത്തില്‍ നിന്നാണ് ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഓടുന്ന കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ കൂട്ടത്തോടെ റോഡിലേക്ക് തള്ളുകയായിരുന്നു.

സംഭവത്തില്‍ നഗരസഭയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തെ കുറിച്ച്‌ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

'ഓടുന്ന വാഹനത്തില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ റോഡിലേക്ക് ഉപേക്ഷിച്ചതായാണ് മനസിലാകുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.

അടിയന്തരമായി എംസി റോഡില്‍നിന്ന് ഇവ നീക്കുന്നതിനായി നഗരസഭാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്'- നഗരസഭാ കൗണ്‍സിലര്‍ പ്രതികരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online