Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ചെറുപയര്‍ കൊണ്ട് ക്രിസ്പി കട്ലറ്റ്; വൈകുന്നേര ചായക്ക് സൂപ്പര്‍ സ്‌നാക്ക്

Sathyam Online 4 months ago

ചെറുപയർ: 1കപ്പ്‌

(വെള്ളത്തില്‍ ഇട്ട് കുതിർത്തത് )

ശർക്കര: മധുരത്തിന് ആവശ്യം

തേങ്ങ ചിരകിയത്: അര കപ്പ്

ഏലക്ക പൊടി: കാല്‍ ടീ സ്പൂണ്‍

ബ്രെഡ് പൊടി: ആവശ്യത്തിന്

അവല്‍: 3സ്പൂണ്‍

ആദ്യം തന്നെ പയർ അല്‍പം ഉപ്പിട്ട് വേവിച്ചെടുക്കണം. എന്നിട്ട് ഉരുക്കി എടുത്ത ശർക്കര പാനിയില്‍ ചിരകിയ തേങ്ങയും ഏലക്ക പൊടിയും വേവിച്ച പയറും അവലും ചേർത്ത് ഇളക്കി എടുക്കണം. ചൂടു പോയ ശേഷം കട്‍ലറ്റ് ഷേപ്പ് ആക്കി വെക്കുക. എന്നിട്ട് ഓരോന്നും കലക്കി വെച്ചിരിക്കുന്ന മൈദയില്‍ മുക്കി ശേഷം ബ്രെഡ് പൊടിയിലും മുക്കി എടുത്ത് തിളച്ച എണ്ണയില്‍ ഇട്ട് പൊരിച്ചെടുക്കുക. സ്വദിഷ്ഠമായ ചെറുപയർ കട്‍ലറ്റ് റെഡി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online