Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ചിരിച്ചും കണ്ണീരണിഞ്ഞും കൗതുകത്തോടെയും അച്ഛനമ്മമാരുടെ കൈപിടിച്ച്‌ ആദ്യമായി അക്ഷര മുറ്റത്തെത്തി കുരുന്നുകള്‍. താളവാദ്യങ്ങളുമായി കുട്ടികളെ സ്വീകരിച്ച്‌ സ്കൂളുകളും. നിയമസഭയില്‍ വടിയെടുക്കാത്ത ഹെഡ്മാസ്റ്റര്‍ ആയിരിക്കും ഞാൻ, നിങ്ങളും അങ്ങനെയായിരിക്കണമെന്ന് അധ്യാപകരെ ഉപദേശിച്ചു സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

Sathyam Online 2 weeks ago

കോട്ടയം: പ്രവേശനോത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിർവഹിച്ചു.

എന്നെ പ്രസംഗിക്കാൻ വിളിച്ചപ്പോള്‍ ഒരു കൊച്ചുകുട്ടി പറഞ്ഞത് നിയമസഭയുടെ ഹെഡ്മാസ്റ്റർ എന്നായിരുന്നു. ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം വടിയെടുക്കാത്ത ഹെഡ്മാസ്റ്റർ ആയിരിക്കും ഞാൻ. അങ്ങനെ സ്നേഹത്തോടെ പരിപാലിച്ച്‌ വേണം വിദ്യാർഥികളെ കൊണ്ടുപോകാൻ.

കൊച്ചുകുട്ടികളെ ആഹ്ലാദത്തോടെ ഉള്‍ക്കൊണ്ട് പോകാൻ നമുക്ക് കഴിയണം. ഈ കാലഘട്ടത്തില്‍ അവർക്ക് മുന്നോട്ടുപോകാനുള്ള എല്ലാ പിന്തുണയും കൊടുക്കണം. ഇത് പ്രവേശനോത്സവമല്ല, മറിച്ച്‌ ഒരു പഠനോത്സവമാണെന്നാണ് എൻ്റെ വിശ്വാസം. പഠനം അനായാസകരമാക്കുക ആഹ്ലാദ പരമാക്കുക അതിനുള്ള സാഹചര്യം വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരുക്കുക ഇത് കേരളത്തിൻ്റെ ആവശ്യമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ഒട്ടേറെ മാറ്റങ്ങളുമായാണ് പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കമാകുന്നത്. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയാണ് ഈ വർഷം ലക്ഷ്യമിടുന്നത്.
ജില്ലയില്‍ പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിവിധ അക്കാദമിക പദ്ധതികളും വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം നടപ്പിലാക്കും. പ്രതിഭാധനരായ കുട്ടികള്‍ക്കായി ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം, ട്രൈബല്‍ വിദ്യാര്‍ഥികള്‍ ( ഇരുപതി ല്‍ കൂടുതല്‍ കുട്ടികള്‍)ഉള്ള വിദ്യാലയങ്ങള്‍ക്കായി പ്രത്യേക എന്റിച്ച്‌മെന്റ് പ്രോഗ്രാം, പ്രൈമറി വിദ്യാലയങ്ങളിലെ പ്രതിഭാധനരായ കുട്ടികള്‍ക്കായി ലിറ്റില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാം, പഠനനിലവാരത്തില്‍ പിറകില്‍ നില്‍ക്കുന്ന കുട്ടികളെ ഉയര്‍ത്തികൊണ്ടുവരാനായി ശ്രദ്ധ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി, അതിഥി തൊഴിലാളികളുടെ മക്കള്‍ക്കായി നമുക്കൊന്നിച്ചു പഠിക്കാം പ്രത്യേക വിദ്യാഭ്യാസ പദ്ധതി, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാം, കൗമാര പ്രശ്‌നങ്ങളെ നേരിടാനായി കൗമാര വിദ്യാഭ്യാസ പദ്ധതി, ടീന്‍സ് ക്ലബ്, വിവിധ അധ്യാപക പരിശീലന പരിപാടികള്‍, ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങള്‍, മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂളുകള്‍, സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം, ഇന്‍സ്‌പെയര്‍ എന്നിങ്ങനെ വിവിധ പദ്ധതികളും ഈ വര്‍ഷം നടപ്പാക്കുന്നുണ്ട്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും വിവിധ പദ്ധതികള്‍ ഈ വര്‍ഷം നടപ്പാക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online